'എംടി‌ പറഞ്ഞത് ​ഗൗരവതരമായ കാര്യം, വീരാരാധനയിൽ പെട്ടുകിടക്കുന്ന മണ്ടൻ സമൂഹമാണ് നമ്മുടേത്': സക്കറിയ

Published : Jan 12, 2024, 02:57 PM ISTUpdated : Jan 12, 2024, 04:03 PM IST
'എംടി‌ പറഞ്ഞത് ​ഗൗരവതരമായ കാര്യം, വീരാരാധനയിൽ പെട്ടുകിടക്കുന്ന മണ്ടൻ സമൂഹമാണ് നമ്മുടേത്': സക്കറിയ

Synopsis

'വ്യക്തിപൂജയും അമിതാധികാര പ്രയോ​ഗവുമെല്ലാം ലോകപ്രശസ്തമായ അധികാര പ്രശ്നങ്ങളാണ്. അതിനെക്കുറിച്ച് എംടി പറഞ്ഞത് ഏറ്റവും നന്നായി എന്നാണ് എന്റെ വിശ്വാസം.'

തിരുവനന്തപുരം: വീരാരാധനയിൽ പെട്ടു കിടക്കുന്ന മണ്ടൻ സമൂഹമാണ് നമ്മുടേതെന്ന് എഴുത്തുകാരൻ സക്കറിയ. വീരാരാധനയിലൂടെയും വ്യക്തിപൂജയിലൂടെയുമാണ് ഹിറ്റ്‍ലർമാർ ഉണ്ടായതെന്നും എംടി പറഞ്ഞതിനെ വ്യാഖാനിക്കാനില്ലെന്നും സക്കറിയ പറഞ്ഞു. എന്നാൽ ഇത് ​​ഗൗ​രവതരമായ കാര്യമാണിതെന്നും രാഷ്ട്രീയ ചർച്ചക്ക് താനില്ലെന്നും സക്കറിയ കോഴിക്കോട് മാധ്യമങ്ങളോട് വ്യക്തമാക്കി. 

'വ്യക്തിപൂജയും അമിതാധികാര പ്രയോ​ഗവുമെല്ലാം ലോകപ്രശസ്തമായ അധികാര പ്രശ്നങ്ങളാണ്. അതിനെക്കുറിച്ച് എംടി പറഞ്ഞത് ഏറ്റവും നന്നായി എന്നാണ് എന്റെ വിശ്വാസം. അത് കേരളത്തിൽ മാത്രമൊന്നുമല്ല. കഴിഞ്ഞ ഇരുപത് ഇരുപത്തഞ്ച് കൊല്ലമായി ലോകമൊട്ടാകെയും അതിനും മുമ്പ് സ്റ്റാലിനും ​ഹിറ്റ്‍ലറും തൊട്ട് നടന്നിട്ടുള്ള കാര്യമാണിത്. കേരളത്തിൽ ജീവിച്ചിരിക്കുന്ന ഏതൊരു പൗരനും ആരെയും എന്തിനെയും വിമർശിക്കാനുള്ള അധികാരമുണ്ട്. അതിവിടെയുള്ള ആരും ചെയ്യുന്നില്ല. അവർ പാർട്ടികളെക്കുറിച്ചുള്ള വീരാരാധനകളും മാധ്യമങ്ങളെക്കുറിച്ചുള്ള വീരാരാധനകളും ജാതി, മതം എന്നിവയെക്കുറിച്ചുള്ള വീരാരാധനകളിലും പെട്ടുകിടക്കുന്ന മണ്ടന്‍ സമൂഹമാണ് നമ്മളുടേത്. അതിന്റെ മാത്രം പ്രശ്നമാണ്.' സക്കറിയ പറഞ്ഞു. 

കോഴിക്കോട്ടെ എംടിയുടെ പ്രസം​ഗം: 20 വർഷം മുമ്പ് എഴുതിയ ലേഖനത്തിലെ വാചകങ്ങൾ, കെട്ടടങ്ങാതെ വിവാദം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: എൻ വാസുവിന് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി; ദൈവത്തെ കൊള്ളയടിച്ചില്ലേയെന്ന് ചോദ്യം
എംഎ ബേബിയെ പരിഹസിക്കുന്നവർക്കുള്ള മറുപടി ഒന്നാം ക്ലാസ് പാഠപുസ്തകത്തിലുണ്ട്; മറിച്ചു നോക്കണം, ആര് കഴുകിയാലും പ്ലേറ്റ് പിണങ്ങില്ലെന്ന് മന്ത്രി