
തിരുവനന്തപുരം: പീഡനക്കേസിലെ പരാതിക്കാരിയെ അപമാനിച്ച പി സി ജോർജിന് നിയമസഭയുടെ ശാസന. ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീമാരെ അപമാനിച്ചതിനാണ് ശാസന. ജോർജിനെതിരെ കന്യാസ്ത്രീമാർ സ്‍പീക്കര്‍ക്ക് നൽകിയ പരാതിയിലാണ് നടപടി. എത്തിക്സ് കമ്മിറ്റി ഇരുവിഭാഗത്തിൻ്റെയും വാദങ്ങൾ കേട്ട ശേഷം ജോർജിനെ ശാസിക്കണമെന്ന ശുപാർശ സ്പീക്കർ അംഗീകരിക്കുകയായിരുന്നു. പരാതി നൽകിയ സ്ത്രീ കന്യാസ്ത്രീ അല്ലെന്ന് ജോർജ് പറഞ്ഞെങ്കിലും ഒരു സ്ത്രീക്കെതിരെയും മോശം പരാമർശം പാടില്ലെന്ന് സ്പീക്കർ റൂളിംഗ് നൽകി.