ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദനെതിരെ വെള്ളാപ്പള്ളി നടേശൻ. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠാധിപതി സ്ഥാനത്ത് ഇരുന്നുകൊണ്ട് സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങള്‍ ചെയ്യുകയാണെന്നും സ്ഥാനത്തിരിക്കാൻ യോഗ്യതയില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ആലപ്പുഴ: ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദനെതിരെ വെള്ളാപ്പള്ളി നടേശൻ. സ്വാമി സച്ചിദാനന്ദ ശിവഗിരി മഠാധിപതി സ്ഥാനത്ത് ഇരുന്നുകൊണ്ട് സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങള്‍ ചെയ്യുകയാണെന്നും സ്ഥാനത്തിരിക്കാൻ യോഗ്യതയില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സ്ഥാനാര്‍ത്ഥികളുടെ പേര് എഴുതി നൽകാൻ സച്ചിദാനന്ദ ആരാണ്? സച്ചിദാനന്ദൻ പമ്പര വിഡ്ഢിയാണ്. ശിവഗിരി മഠത്തിലിരുന്ന് ഇങ്ങനെ ചെയ്യാമോ? സ്ഥാനാര്‍ഥികളുടെ പേര് നൽകിയത് സ്വന്തം നിലയിലാണെന്ന് സെക്രട്ടറി തന്നെ പറയുന്നു. അദ്ദേഹം ആ സാമിയാണ്. അദ്ദേഹം പറഞ്ഞാൽ ആരാണ് വോട്ട് ചെയ്യുക? അൽപൻ ആണ് സ്വാമി സച്ചിദാനന്ദയെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജി സുധാകരൻ തന്നെ വന്നു കണ്ട് സ്ഥാനാര്‍ത്ഥിയായി നിൽക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നുവെന്നും അതെക്കുറിച്ച് താൻ ഒന്നും പറയുന്നില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്എൻഡിപിയുടെ നിലപാട് അമ്പലപ്പുഴ മാത്രമല്ല. അദ്ദേഹം പിന്തുണ തേടിയില്ല. മത്സരിക്കുന്നുവെന്നാണ് പറഞ്ഞത്. ഇങ്ങോട്ട് ഒന്നും പറയണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തെ കണ്ട് സംസാരിച്ചു. ബാത്‍റൂമിൽ പോകണമെന്ന് പറഞ്ഞു. അതിനുശേഷം മടങ്ങിയെന്നും അദ്ദേഹത്തിന് ആരുടെ പിന്തുണയുണ്ടെന്ന് അറിയില്ലെന്നും സുധാകരൻ ജനകീയനും ജില്ലയിൽ സ്വാധീനവുമുള്ള നേതാവാണെന്നും ഭരണത്തിൽ മിടുക്കനാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. 

സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി സുധാകരൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി സുധാകരൻ സമുദായ നേതാക്കളെ സന്ദര്‍ശിക്കുന്നത്. വെള്ളാപ്പള്ളിയെ കണ്ടശേഷം പെരുന്നയിലേക്കാണ് ജി സുധാകരൻ പോയത്. അമ്പലപ്പുഴയിൽ ജി സുധാകരനെ പിന്തുണക്കാനാണ് യുഡിഎഫ് തീരുമാനം. അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല. അമ്പലപ്പുഴയിൽ എച്ച് സലാം ആണ് എൽഡിഎഫ് സ്ഥാനാര്‍ത്ഥി.

YouTube video player