പി ജെ ജോസഫ് എംഎൽഎ നിയമസഭയിലെത്തിയിട്ട് അമ്പത് വർഷം

By Web TeamFirst Published Sep 18, 2020, 10:58 AM IST
Highlights

കേരള കോൺഗ്രസിന്‍റെ പിറവിക്ക് പിന്നാലെ 1970ലാണ് പി ജെ ജോസഫ് ആദ്യം നിയമസഭയിലെത്തുന്നത്.  10 തവണ മത്സരിച്ചതിൽ തൊടുപുഴ ജോസഫിനെ കൈവിട്ടത് ഒരു തവണ മാത്രമാണ്. 

തൊടുപുഴ: പി ജെ ജോസഫ് എംഎൽഎ നിയമസഭയിലെത്തിയിട്ട് അമ്പത് വർഷം. അരനൂറ്റണ്ടാനിടെ ഒൻപത് തവണയും തൊടുപുഴയിൽ നിന്നാണ് ജോസഫ് സഭയിലെത്തിയത്. സുവർണ ജൂബിലി ആഘോഷങ്ങൾ തിങ്കളാഴ്ച തൊടുപുഴയിൽ നടക്കും. പാലത്തിനാൽ ജോസഫ് ജോസഫ്. തൊടുപുഴക്കാരുടെ ഔസേപ്പച്ചൻ. കേരള കോൺഗ്രസിന്‍റെ പിറവിക്ക് പിന്നാലെ 1970ലാണ് പി ജെ ജോസഫ് ആദ്യം നിയമസഭയിലെത്തുന്നത്.  

10 തവണ മത്സരിച്ചതിൽ തൊടുപുഴ ജോസഫിനെ കൈവിട്ടത് ഒരു തവണ മാത്രമാണ്. 78ൽ ആഭ്യന്തര മന്ത്രിയായ ജോസഫ് റവന്യൂ, വിഭ്യാഭ്യാസം, എക്സൈസ് തുടങ്ങി ഇടത് വലത് മന്ത്രിസഭകളിലായി വിവിധ വകുപ്പുകൾ വഹിച്ചു. ജോസഫ് വിഭ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ് പ്ലസ്ടു രീതിയിലെ പഠനം അവതരിപ്പിച്ചത്. നിയമസഭയിൽ 40 വർഷത്തെ അനുഭവസമ്പത്തുള്ള പി ജെ ജോസഫ് 79 ആം വയസിലും കർമനിരതനാണ്.

കേരള കോൺഗ്രസിലെ ഗ്രൂപ്പ് തർക്കത്തിനിടെ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളും ഇതിനിടയിൽ സജീവം. കൃഷിയും സംഗീതവുമാണ് ജോസഫിന്‍റെ വീക്ക് പോയിന്‍റ്. 70 ലെ ആദ്യ തെരഞ്ഞെടുപ്പ് പ്രാചാരണം മുതല്‍ പാട്ട് പിജെ ജോസഫിനൊപ്പമുണ്ട്.  
 

click me!