പി ജയരാജനെതിരെയുളള നീക്കത്തിന് പിന്നിൽ ഇപി ആണെന്ന് ഒരുപക്ഷം; ആകാശിനെ തള്ളിപ്പറയാൻ പി ജയരാജൻ തില്ലങ്കേരിയിൽ

Published : Feb 20, 2023, 06:48 AM ISTUpdated : Feb 20, 2023, 12:16 PM IST
പി ജയരാജനെതിരെയുളള നീക്കത്തിന് പിന്നിൽ ഇപി ആണെന്ന് ഒരുപക്ഷം; ആകാശിനെ തള്ളിപ്പറയാൻ പി ജയരാജൻ തില്ലങ്കേരിയിൽ

Synopsis

ആകാശിനെതിരായ ചർച്ച തുടങ്ങിവച്ചത് ഇപി ജയരാജൻ അനുകൂലികളാണ്. റിസോർട്ട് വിവാദം പി ജയരാജൻ പാ‍ർട്ടിയിൽ ഉന്നയിച്ചതാണ് പ്രകോപനമെന്നും പി ജയരാജൻ അനുകൂലികൾ പറയുന്നു

കണ്ണൂർ : പാർട്ടിക്ക് വെല്ലുവിളി ഉയർത്തിയ ക്വട്ടേഷൻ തലവൻ ആകാശ് തില്ലങ്കേരിക്കെതിരെ സിപിഎം തില്ലങ്കേരിയിൽ വച്ച് നടത്തുന്ന പൊതുയോഗത്തിൽ ഇന്ന് പി ജയരാജൻ പ്രസംഗിക്കും. പിജെ അനുകൂലികളായ ആകാശിനെയും കൂട്ടാളികളെയും തള്ളിപ്പറയാൻ പി ജയരാജൻ തന്നെ ഇറങ്ങണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണിത്. വൈകിട്ട് അഞ്ചിന് തില്ലങ്കേരി ടൗണിൽ നടക്കുന്ന പരിപാടിയിൽ 19 ബ്രാഞ്ചുകളിലെ അംഗങ്ങളും പാർട്ടി അനുഭാവികളും പങ്കെടുക്കും. 

 

സിപിഎമ്മിന് വലിയ ആഘാതമായ വെളിപ്പെടുത്തൽ നടത്തിയിട്ടും പ്രാദേശികമായി ആകാശിനെ പിന്തുണയ്ക്കുന്നവർ പാർട്ടിയിലുണ്ടെന്ന് നേതൃത്വം വിലയിരുത്തുന്നു. എംവി ഗോവിന്ദന്റെ ജനകീയ പ്രതിരോധയാത്ര കണ്ണൂരെത്തും മുൻപ് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. 

അതേസമയം പി ജയരാജനെ തന്നെ രം​ഗത്തിറക്കി ആകാശ് തില്ലങ്കേരിയേയും കൂട്ടരേയും തള്ളാനുള്ള പരിപാടിക്ക് പിന്നിൽ ഇപി ജയരാജനും കൂട്ടരും ആണെന്നാണ് ഇപിയെ പിന്തുണയ്ക്കുന്നവ‍ർ പറയുന്നത്. പി ജയരാജന്റെ ക്വട്ടേഷൻ ബന്ധം സജീവ ചർച്ചയാക്കാനാണ് നീക്കം. ആകാശിനെ പി ജയരാജൻ തന്നെ തള്ളിപ്പറയണമെന്ന് ഇവരാണ് വാദിച്ചത്. അതിനായാണ് തില്ലങ്കേരിയിൽ പി ജയരാജൻ പ്രസംഗിക്കണമെന്ന് ആവശ്യപ്പെട്ടത്. ആകാശിനെതിരായ ചർച്ച തുടങ്ങിവച്ചതും ഇപി ജയരാജൻ അനുകൂലികളാണ്. റിസോർട്ട് വിവാദം പി ജയരാജൻ പാ‍ർട്ടിയിൽ ഉന്നയിച്ചതാണ് പ്രകോപനമെന്നും പി ജയരാജൻ അനുകൂലികൾ പറയുന്നു

എന്തായാലും പാ‍ർട്ടിക്കുള്ളിലും പി ജയരാജനെ അനുകൂലിക്കുന്നവരുടെ ഇടയിലും അതൃപ്തി പുകയുകയാണ്. പി ജയരാജൻ പാർട്ടിക്ക് വിധേയനായി നിൽക്കുമ്പോഴും പിന്തുടർന്ന് ദ്രോഹിക്കുകയാണ്. തില്ലങ്കേരിയിൽ പി ജയരാജൻ തന്നെ പ്രസംഗിക്കണം എന്നത് ദുഷ്ടലാക്കോടെയുള്ള നീക്കമാണെന്നും പി ജയരാജൻ അനുകൂലികൾ പറയുന്നു.
'ഒരു മാസത്തിനിടെ ഞങ്ങളിലൊരാൾ കൊല്ലപ്പെട്ടേക്കാം'; ആകാശിന്‍റെ കൂട്ടാളി ജിജോ തിലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ