' കണ്ടാൽ അറിയാവുന്നവരല്ല അവർ, കൊണ്ടാലറിയാവുന്നവരാണ് , തിരശ്ശീലയ്ക്ക് പിന്നിൽ മുൻ എംഎൽഎ'; അടൂർ പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പ്രതികരണവുമായി പി. ജയരാജൻ

Published : Nov 10, 2026, 06:54 PM IST
P Jayarajan

Synopsis

അടൂർ പൊലീസ് സ്റ്റേഷൻ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമെന്ന് സിപിഎം നേതാവ് പി. ജയരാജൻ ആരോപിച്ചു. കോൺഗ്രസ് സംഘം കസ്റ്റഡിയിലുള്ളയാളെ ആക്രമിച്ചിട്ടും പൊലീസ് നോക്കിനിന്നുവെന്നും ഇതിന് പിന്നിൽ മുൻ എംഎൽഎയാണെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷൻ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമെന്ന് പി. ജയരാജൻ. അടൂരിലെ കുറുവാ സംഘം കസ്റ്റഡിയിലുള്ള കുറ്റാരോപിതനെ ആക്രമിച്ചു. കോൺഗ്രസിന്റെ കുറുവാ സംഘത്തെ അടിച്ചോടിക്കേണ്ട പൊലീസ് നോക്കി നിന്നുവെന്നും ജില്ലാ പഞ്ചായത്ത് അംഗം സ്റ്റേഷനിലെത്തി കുറ്റാരോപിതനെ ചീത്തവിളിച്ചുവെന്നും സിപിഎം നേതാവ് പി ജയരാജൻ. പൊലീസ് ഉദ്യോഗസ്ഥനെയും ആക്രമിച്ചു. കോൺഗ്രസുകാർക്കെതിരെ തക്കതായ വകുപ്പ് ചുമത്തി കേസെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വനിതാ നേതാവ് കുറ്റാരോപിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. അടൂരിലെ ക്രമസമാധാന നില വഷളാകും. അന്ന് പൊലീസ് ആയിരിക്കും ഉത്തരവാദികൾ എന്ന് മനസിലാകും. പൊലീസ് കേസെടുത്തത് കണ്ടാൽ അറിയാവുന്ന ആളുകൾക്കെതിരെയാണ്. ' കണ്ടാൽ അറിയാവുന്നവരല്ല അവർ, കൊണ്ടാലറിയാവുന്നവരാണ് ' എന്നും പി ജയരാജൻ പറഞ്ഞു. മുൻ എംഎൽഎയാണ് തിരശ്ശീലയ്ക്ക് പിന്നിൽ. കോൺഗ്രസിന്റെ നേതാക്കളോട് ഇദ്ദേഹത്തെപ്പറ്റി ചോദിച്ചാൽ സ്ത്രീകളിൽ നിന്നും വന്ന പരാതിയിൽ പുറത്താക്കി എന്ന് പറയും. പക്ഷേ അടൂർ എംഎൽഎ ഓഫീസിൽ നിന്നും ഉപദേശം തേടുന്നത് അദ്ദേഹത്തോട് ആണെന്നും പി ജയരാജൻ ആരോപിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സാമ്പത്തിക തിരിമറി കേസിൽ ബി എൽ എം സ്ഥാപക ചെയർമാൻ്റെ അറസ്റ്റിന് അനുമതി, പ്രേംകുമാറിനെ അറസ്റ്റ് ചെയ്യാൻ ക്രൈം ബ്രാഞ്ചിൻ്റെ അപേക്ഷ കോടതി അം​ഗീകരിച്ചു.
പാസ്പോർട്ട് ഉൾപ്പെടെ നഷ്ടമായി; ഇറാനിൽ കുടുങ്ങി മലയാളി യുവാവ്, ഇടപെട്ട് മന്ത്രി ബിന്ദു കൃഷ്ണ