സംസ്ഥാനത്തെ മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ ഭക്ഷ്യവസ്തുക്കൾക്ക് അമിത വില ഈടാക്കുന്നു എന്ന പരാതി ശക്തമായതോടെയാണ് ഭക്ഷ്യവകുപ്പ് പരിശോധന. കൊച്ചി എംജി റോഡ് മാളിലുള്ള സിനിപോളിസിൽ പരിശോധനയിൽ 360 ഗ്രാം പോപ്‌കോണിന് 540 രൂപയാണ് ഈടാക്കുന്നതെന്ന് കണ്ടെത്തി.
തിരുവനന്തപുരം: തീയറ്ററുകളിലെ തീവെട്ടി കൊള്ളക്കെതിരെ പരിശോധനയുമായി ഭക്ഷ്യവകുപ്പ്. കൊച്ചിയിലെ മാളുകളിലുള്ള മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പും ലീഗൽ മെട്രോളജി വകുപ്പും സംയുക്ത പരിശോധന നടത്തി. അതിനിടെ ഭക്ഷ്യവസ്തുക്കളുടെ വില കുറയ്ക്കാൻ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ തിയറ്റർ ഉടമകളുടെ യോഗം വിളിക്കുമെന്ന് മേയർ വിവി രാജേഷ് പറഞ്ഞു.

സംസ്ഥാനത്തെ മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ ഭക്ഷ്യവസ്തുക്കൾക്ക് അമിത വില ഈടാക്കുന്നു എന്ന പരാതി ശക്തമായതോടെയാണ് ഭക്ഷ്യവകുപ്പ് പരിശോധന. കൊച്ചി എംജി റോഡ് മാളിലുള്ള സിനിപോളിസിൽ പരിശോധനയിൽ 360 ഗ്രാം പോപ്‌കോണിന് 540 രൂപയാണ് ഈടാക്കുന്നതെന്ന് കണ്ടെത്തി. എന്നാൽ ഇത് അൺപാക്ട് ഫുഡ് ഗണത്തിൽ വരുന്നതിനാൽ ലീഗൽ മെട്രോളജി വകുപ്പിന് ഒന്നും ചെയ്യാനാകില്ല.
ഭാരം, എംആർപി തട്ടിപ്പു പോലെ പോലുള്ള വകുപ്പിന് ഇടപെടാൻ ആകുന്ന വിഷയങ്ങളിൽ ക്രമക്കേടുമില്ല. ഉച്ചയ്ക്കുശേഷം വൈറ്റില മാളിലെ പിവിആറിൽ പരിശോധന നടത്തും. അതിനിടെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ തിയേറ്ററുകളിലെ ഭക്ഷ്യവസ്തുക്കളുടെ വില കുറയ്ക്കാൻ ഉടമകളുമായി യോഗം വിളിക്കുമെന്ന് മേയർ വിവി രാജേഷ്.
