ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ക്ക് ആര്‍എസ്എസും സ്മാരകം പണിതിട്ടുണ്ട്; ന്യായീകരണവുമായി പി ജയരാജൻ

Published : May 20, 2024, 04:48 PM IST
ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ക്ക് ആര്‍എസ്എസും സ്മാരകം പണിതിട്ടുണ്ട്; ന്യായീകരണവുമായി പി ജയരാജൻ

Synopsis

സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത്. പാനൂര്‍ ബോംബ് സ്ഫോടനം പാര്‍ട്ടി തള്ളിപ്പറഞ്ഞിട്ടുള്ളതാണ്, അത് രക്തസാക്ഷി പട്ടികയില്‍ വരില്ലെന്നും ജയരാജൻ

കണ്ണൂര്‍: ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത സംഭവത്തില്‍ ന്യായീകരണവുമായി സിപിഎം നേതാവ് പി ജയരാജൻ. ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ക്ക് ആര്‍എസ്എസും സ്മാരകം പണിതിട്ടുണ്ട്, രക്തസാക്ഷികള്‍ രക്തസാക്ഷികള്‍ തന്നെ, പാനൂര്‍ ചെറ്റക്കണ്ടിയില്‍ ജീവസമര്‍പ്പണം നടത്തിയവര്‍ക്കായുള്ള അനുസ്മരണ പരിപാടി തുടരുമെന്നും പി ജയരാജൻ.

സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത്. പാനൂര്‍ ബോംബ് സ്ഫോടനം പാര്‍ട്ടി തള്ളിപ്പറഞ്ഞിട്ടുള്ളതാണ്, അത് രക്തസാക്ഷി പട്ടികയില്‍ വരില്ലെന്നും ജയരാജൻ. 

ചരിത്രസംഭവങ്ങളെ ആര്‍ക്കും നിഷേധിക്കാൻ കഴിയില്ല, നിരസിക്കുന്നവര്‍ക്ക് ചരിത്രം മാപ്പ് നല്‍കില്ല, സിപിഎമ്മിന്‍റെ ബോംബ് രാഷ്ട്രീയത്തെ വിമര്‍ശിക്കുന്നതിന് കൂട്ടുപിടിച്ച കൂട്ടാളി കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ആണെന്നത് രസകരമായ കാര്യമാണ്, കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന്‍റെ തുടക്കക്കാരനാണ് അദ്ദേഹമെന്നും പി ജയരാജൻ. 

രണ്ട് ദിവസം മുമ്പാണ് പാനൂര്‍ ചെറ്റക്കണ്ടിയില്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സിപിഎം സ്മാരകം പണിത സംഭവം വിവാദമാകുന്നത്. 2015ല്‍ നടന്ന സംഭവത്തില്‍ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവര്‍ക്കാണ് സിപിഎമ്മിന്‍റെ സ്മാരകം. ജനങ്ങളുടെ കയ്യില്‍ നിന്ന് പിരിവെടുത്താണ് സ്മാരകം പണിതിരിക്കുന്നത്.

പി ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റ്...

 

Also Read:- 'ഹൈക്കോടതി ഉത്തരവ് നിലവാരമില്ലാത്ത'തെന്ന് പരാമർശം; കോടതിയലക്ഷ്യ കേസിൽ കെ സുധാകരൻ നേരിട്ട് ഹാജരായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം