ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി പി ജയരാജൻ; ഏറെ ആദരവുള്ള നേതാവ്, വളരെ സന്തോഷകരമായ നിമിഷമാണെന്ന് പി ജയരാജൻ

Published : Dec 07, 2024, 04:37 PM ISTUpdated : Dec 07, 2024, 05:33 PM IST
ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി പി ജയരാജൻ; ഏറെ ആദരവുള്ള നേതാവ്, വളരെ സന്തോഷകരമായ നിമിഷമാണെന്ന് പി ജയരാജൻ

Synopsis

ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി പി ജയരാജൻ. ജി സുധാകരന്‍റെ പുന്നപ്ര പറവൂരിലെ വീട്ടിലെത്തിയാണ് പി ജയരാജൻ കൂടിക്കാഴ്ച നടത്തിയത്

ആലപ്പുഴ: മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി  സിപിഎം സംസ്ഥാനകമ്മിറ്റി അംഗം പി ജയരാജൻ. ജി സുധാകരന്‍റെ പുന്നപ്ര പറവൂരിലെ വീട്ടിലെത്തിയാണ് പി ജയരാജൻ കൂടിക്കാഴ്ച നടത്തിയത്.ജി.സുധാകരന്‍റെ സഹോദരൻ ജി.ഭുവനേശ്വരൻ രക്തസാക്ഷിത്വ വാർഷിക അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയതാണ് പി ജയരാജൻ. വൈകിട്ട് അഞ്ചിന് ചാരുംമൂട് നടക്കുന്ന പരിപാടിക്ക് തൊട്ട് മുമ്പാണ് ജി സുധാകരന്‍റെ വീട്ടിൽ പി ജയരാജൻ എത്തിയത്.

ഞങ്ങളൊക്കെ വിദ്യാർത്ഥി സംഘടനയിൽ ആയിരുന്നപ്പോൾ ജി സുധാകരൻ ഞങ്ങളുടെ നേതാവായിരുന്നുവെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം പി ജയരാജൻ പ്രതികരിച്ചു. താൻ പ്രവർത്തനം ആരംഭിക്കുമ്പോൾ മുതൽ ജി സുധാകരൻ നേതാവാണ്. അന്ന് മുതൽ തികഞ്ഞ ആദരവാണ് അദ്ദേഹത്തോടുള്ളത്. ജി സുധാകരന്‍റെ സഹോദരന്‍റെ രക്തസാക്ഷി അനുസ്മരണത്തിൽ പങ്കെടുക്കാൻ എത്തിയതാണെന്നും പി ജയരാജൻ പറഞ്ഞു. ജി സുധാകരന്‍റെ കുടുംബത്തോടൊപ്പം ചിലവഴിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. സുധാകരൻ അങ്ങേയറ്റം ആദരവ് ഉള്ള നേതാവാണ്. ദീർഘകാലമായുള്ള ബന്ധത്തെ കൂടിക്കാഴ്ചയിൽ അനുസ്മരിച്ചു. ജി സുധാകരന്‍റെ മകന്‍റെ ഭാര്യ കണ്ണൂരുകാരിയാണ്. വളരെ സന്തോഷകരമായ നിമിഷമാണെന്നും പി ജയരാജൻ പറഞ്ഞു.

കുവൈത്ത് ലോൺ തട്ടിപ്പ് മലയാളികളുടെ സൽപ്പേരിനെ കളങ്കപ്പെടുത്തി, പൊലീസ് നടപടികളിൽ പ്രതീക്ഷ: ബാങ്ക് അധികൃതർ

 

PREV
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും