സർക്കാരിന് മേൽ പാർട്ടിക്ക് നിയന്ത്രണമില്ലെന്ന വിമർശനം ശരിയല്ലെന്ന് പി ജയരാജൻ

By Web TeamFirst Published Dec 15, 2020, 9:07 AM IST
Highlights

പാർട്ടി ബന്ധുക്കൾ  അച്ചടക്കം പാലിക്കുന്നില്ലേ എന്നത് തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന വിഷയമല്ല. സമ്മേളന തീരുമാനങ്ങൾ നടപ്പാക്കിയോ എന്നത് പാർട്ടിയും ജനങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുന്നതാണ്

കണ്ണൂർ: സംസ്ഥാന സർക്കാരിന് മേൽ പാർട്ടിക്ക് നിയന്ത്രണമില്ലെന്ന വിമർശനം ശരിയല്ലെന്ന് സി പി എം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി കൂടിയാലോചനയില്ലാതെ തീരുമാനം എടുക്കുന്നുവെന്നത് മാധ്യമ സൃഷ്ടിയാണ്. പൊലീസ് നിയമ ഭേതഗതി പിൻവലിച്ചത് ജനാഭിലാഷം മാനിച്ചുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി ബന്ധുക്കൾ  അച്ചടക്കം പാലിക്കുന്നില്ലേ എന്നത് തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന വിഷയമല്ല. സമ്മേളന തീരുമാനങ്ങൾ നടപ്പാക്കിയോ എന്നത് പാർട്ടിയും ജനങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുന്നതാണ്. അത് തെരഞ്ഞെടുപ്പ് സമയത്തല്ല, പിന്നീട് ചർച്ച ചെയ്യേണ്ടതാണ്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള കള്ള പ്രചാരണങ്ങൾ ജനം തള്ളിക്കളഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം വൻ വിജയം നേടുമെന്നും പി ജയരാജൻ പറഞ്ഞു.

click me!