'മദനിയുടെ ഇടപെടൽ പൂന്തുറ കലാപം വഷളാക്കി, പിൽക്കാലത്ത് മദനി നിലപാടിൽ മാറ്റം വരുത്തി': പ്രതികരിച്ച് പി ജയരാജൻ

Published : Oct 26, 2024, 05:45 PM ISTUpdated : Oct 26, 2024, 06:21 PM IST
'മദനിയുടെ ഇടപെടൽ പൂന്തുറ കലാപം വഷളാക്കി, പിൽക്കാലത്ത് മദനി നിലപാടിൽ മാറ്റം വരുത്തി': പ്രതികരിച്ച് പി ജയരാജൻ

Synopsis

വായിക്കാതെ ചിലർ പ്രതിഷേധം നടത്തുകയാണ്. ആനയെ കാണാത്തവർ കണ്ണടച്ചു ആനയെ തൊട്ടു കാണിക്കുന്നുവെന്നും പി ജയരാജൻ പറഞ്ഞു. 'കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന തൻ്റെ പുസ്തകത്തിലെ വിവാദ പരാമർശങ്ങളിൽ പ്രതികരിക്കുകയായിരുന്നു ജയരാജൻ.

കോഴിക്കോട്: മദനിയുമായി ബന്ധപ്പെട്ട് വസ്തുതകൾക്ക് നിരക്കാത്ത ഒന്നും എഴുതിയിട്ടില്ലെന്ന് സിപിഎം നേതാവ് പി ജയരാജൻ. മദനിയുടെ പ്രസംഗത്തിൽ വിമർശനം ഉണ്ടായിരുന്നു എന്നത് വസ്തുത ആണ്. പിൽക്കാലത്തു മദനി നിലപാടിൽ മാറ്റം വരുത്തി. ഇതൊക്കെയാണ് പുസ്തകത്തിൽ ഉള്ളത്. മദനിയെക്കുറിച്ച് പറയാൻ വേണ്ടിയാണ് പുസ്തകമെന്ന് ചിലർ പ്രചരിപ്പിക്കുന്നു. അവരോട് പ്രകോപനം കൂടാതെ സംവാദം ആണ് സ്വീകരിക്കുന്നതെന്നും അർഥവത്തായ സംവാദം നടക്കട്ടെയെന്നും പി ജയരാജൻ പറഞ്ഞു. 'കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന തൻ്റെ പുസ്തകത്തിലെ വിവാദ പരാമർശങ്ങളിൽ പ്രതികരിക്കുകയായിരുന്നു ജയരാജൻ.

1998 ജൂലായിലാണ് പൂന്തുറയിൽ വർ​ഗീയ കലാപം ഉണ്ടായത്. കലാപത്തിന് ദിവസങ്ങൾക്ക് മുമ്പ് മഅ്ദനി അവിടെ നടത്തിയ പ്രസം​ഗവും ഐഎസ് എസിൻ്റെ തുടർന്നുള്ള വിഷലിപ്തമായ പ്രവർത്തനങ്ങളും പൂന്തുറ കലാപം വളർത്തുന്നതിന് ബലമേകി. ഇത് 2008ൽ പറഞ്ഞതാണ്. മദനി നടത്തിയ പ്രസം​ഗങ്ങൾ യുവാക്കൾക്കിടയിൽ തീവ്രവാദ ആശയങ്ങൾ സ്വാധീനിക്കാൻ കഴിഞ്ഞു. എന്നാൽ കോയമ്പത്തൂർ ബോംബ് സ്ഫോടനക്കേസിൽ പ്രതിയാക്കപ്പെട്ടതിന് ശേഷം മദനിയുടെ നിലപാടിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും പുസ്തകത്തിലുണ്ട്. അതാണ് വസ്തതുതയെന്നും ചരിത്രമെന്നും പി ജയരാജൻ പറഞ്ഞു. ഇപ്പോൾ ചികിത്സയിൽ കഴിയുന്ന മഅ്ദനിയെ ആക്ഷേപിക്കുന്നു എന്ന പ്രചാരണം ഞാൻ നേരത്തെ പറഞ്ഞ അർത്ഥത്തിലാണ്. കാണാതെ, തൊട്ടുനോക്കി ഇങ്ങനെയാണെന്ന് പറയുകയാണ്. 2008ൽ പുസ്തകത്തിൽ പറഞ്ഞ കാര്യങ്ങളാണ് പറഞ്ഞതെന്നും ജയരാജൻ കൂട്ടിച്ചേർത്തു. 

ആർഎസ്എസിന്റെ നുഴഞ്ഞു കയറ്റത്തെക്കുറിച്ച് എഴുതാമെങ്കിൽ ന്യൂനപക്ഷ വർഗീയയെക്കുറിച്ചും എഴുതാൻ അവകാശം ഉണ്ട്. ചിലർ പുസ്തകത്തിലെ ചില വാചകങ്ങൾ ഉപയോഗിച്ച് ശ്രദ്ധ തിരിച്ചു വിടാൻ ശ്രമിക്കുന്നുണ്ട്. 2008 ൽ ആർഎസ്എസ് വർഗീയയെക്കുറിച്ച് എഴുതി. 2024 ൽ മറ്റൊരു വർഗീയതയെക്കുറിച്ച് എഴുതി. വായിക്കാതെ ചിലർ പ്രതിഷേധം നടത്തുകയാണ്. ആനയെ കാണാത്തവർ കണ്ണടച്ചു ആനയെ തൊട്ടു കാണിക്കുന്നുവെന്നും പി ജയരാജൻ പറഞ്ഞു. 

അതേസമയം, വർഗീയ ശക്തികളുമായി കൂട്ടു കൂടാൻ കഴിയില്ലെന്ന് പറയാൻ ലീഗിന് സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലപ്പുറം ജില്ലയിലെ കേസുകളുമായി ബന്ധപ്പെട്ട് ലീഗ് അസത്യം പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത്‌ കൂടുതൽ കേസ് ഉണ്ടെന്ന് എവിടെയും ആരും പറഞ്ഞിട്ടില്ല. ശരി അല്ലാത്തത് പ്രചരിപ്പിച്ചു മലപ്പുറത്തെ അപകീർത്തിപ്പെടുത്തുകയാണ് ലീഗ് ചെയ്യുന്നതെന്നും മുഖ്യമന്ത്രിപറഞ്ഞു. പി ജയരാജൻ്റെ 'കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. 

പുസ്തക രചയിതാവിന് അദ്ദേഹത്തിന്റെതായ അഭിപ്രായങ്ങൾ ഉണ്ടാകും. പ്രസ്ഥാനത്തിന്റെ രാഷ്ട്രീയം പ്രകടിപ്പിക്കുന്ന അഭിപ്രായത്തോടാണ് യോജിപ്പെന്നും വ്യക്തിപരമായ അഭിപ്രായത്തോട് യോജിക്കുന്ന ആൾ മാത്രമേ ആ പുസ്തകം പ്രകാശനം ചെയ്യാവൂ എന്നില്ലെന്നും പിണറായി പറഞ്ഞു. വ്യക്തിപരമായ അഭിപ്രായം വ്യക്തിപരമായ വീക്ഷണം ആണ്. അതിനെ അങ്ങനെ കണ്ടാൽ മതിയെന്നും പിണറായി കൂട്ടിച്ചേർത്തു. ഇടതുപക്ഷം ശക്തിപ്പെട്ടാൽ മാത്രമേ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയുള്ളൂ. നമ്മുടെ രാഷ്ട്രീയം പൊതുവിൽ മതനിരപേക്ഷമായി നിലകൊള്ളുകയുള്ളൂവെന്നതാണ് ഈ കൃതിയുടെ പൊതുവായ സമീപനം. നാം കാണേണ്ടത് ഇന്നത്തെ കാലത്ത് ഈ കാഴ്ച്ചപ്പാടിന് വലിയ പ്രസക്തിയുണ്ട്. അതു തന്നെയാണ് ഈ കൃതിയുടെ പ്രസക്തിക്ക് അടിവരയിടുന്നത്. ഏറെ ​പഠന ​ഗവേഷണങ്ങൾ നടത്തി തന്റേതായ വിലയിരുത്തലുകൾ കൊണ്ട് രൂപപ്പെടുത്തി ഇങ്ങനെയൊരു കൃതി തയ്യാറാക്കിയ പി ജയരാജനെ ഹാർദ്ദവമായി അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും ഒരേ കണ്ണ് കൊണ്ടു കാണരുത്. ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം ഇസ്ലാമിക രാഷ്ട്രമാണ്. ലീഗ് റിഫോമിസ്റ്റ് പ്രസ്ഥാനവും. ലീഗിന് ഇന്ത്യക്ക് പുറത്തു സഖ്യം ഇല്ല. ജമാ അത്തെ ഇസ്ലാമിക്ക് രാജ്യത്തിന് പുറത്തെ ഭീകര സംഘടനകളുമായി ബന്ധം ഉണ്ട്. ജമാ അത്തെ ഇസ്ലാമിക് വേണ്ടത് ഇസ്ലാമിക സാർവ്വ ദേശീയതയാണ്. ലീഗിന് അങ്ങനെ അല്ല. ആർഎസ്എസും ജമാ അത്തെ ഇസ്ലാമിയും ഒരേ തൂവൽ പക്ഷികളാണ്. ലീഗ് കമ്മ്യൂണിസ്റ്റ് വിരുദ്ധതക്കായി ഇത്തരം വർഗീയ കക്ഷികളുമായി കൂട്ടു കൂടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അബ്ദുൾ നാസർ മദനി തീവ്രവാദചിന്ത വളർത്തിയെന്ന് പുസ്തകത്തിൽ പരാമർശമുണ്ട്. മദനിയിലൂടെ യുവാക്കാൾ തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെട്ടു‌. ബാബറി മസ്ജിദിന്റെ തകർച്ചക്ക് ശേഷമുളള മദനിയുടെ പ്രഭാഷണ പര്യടനത്തിന് ഇതിൽ പ്രധാന പങ്കുണ്ടെന്നും പി.ജയരാജൻ ആരോപിച്ചിരുന്നു. മദനിയുടെ ഐഎസ്എസ് മുസ്ലിം യുവാക്കൾക്ക് ആയുധശേഖരവും പരിശീലനവും നൽകിയെന്ന ​ഗുരുതരമായ ആരോപണവും പുസ്തകത്തിലുണ്ട്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് എന്തായിരിക്കുമെന്ന് ചർച്ച ചെയ്യപ്പെട്ടിരുന്നു. 

പിണറായി സര്‍ക്കാരിൽ 1.8 ലക്ഷം പാര്‍ടി ബന്ധുക്കള്‍ക്ക് പിന്‍വാതില്‍ നിയമനം, യുവതയോടുള്ള ചതിയെന്നും ചെന്നിത്തല

https://www.youtube.com/watch?v=Ko18SgceYX8


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കേന്ദ്രസ‍ർക്കാർ തീരുമാനത്തെ  എതിർക്കുന്നവർ ഇന്ത്യക്കാരാണോ',IFFK യിലെ സിനിമവിലക്കിനെ ന്യായീകരിച്ച റസൂല്‍ പൂക്കുട്ടിക്കെതിരെ ഇടത് സാംസ്കാരിക പ്രവർത്തകർ
കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു