'തെരഞ്ഞെടുപ്പിലെ തിരിച്ചടി കൂട്ടായി ചർച്ച ചെയ്യും'; ഒരു കൂട്ടരെയും കുറ്റപ്പെടുത്താൻ ഇല്ലെന്ന് കുഞ്ഞാലികുട്ടി

Published : Dec 19, 2020, 10:47 AM ISTUpdated : Dec 19, 2020, 11:18 AM IST
'തെരഞ്ഞെടുപ്പിലെ തിരിച്ചടി കൂട്ടായി ചർച്ച ചെയ്യും'; ഒരു കൂട്ടരെയും കുറ്റപ്പെടുത്താൻ ഇല്ലെന്ന് കുഞ്ഞാലികുട്ടി

Synopsis

തെരഞ്ഞെടുപ്പിന് ശേഷവും തുടരുന്ന കോൺഗ്രസിലെ ആഭ്യന്തര തർക്കത്തെ കുറിച്ച് മുസ്ലീം ലീഗ് പരസ്യ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഇതേ വികാരമാണ് മറ്റ് ഘടകകക്ഷികൾക്കുമുളളത്.

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ തിരിച്ചടി കൂട്ടായി ചർച്ച ചെയ്യുമെന്നും ഒരു കൂട്ടരെയും കുറ്റപ്പെടുത്താൻ ഇല്ലെന്നും മുസ്ലീം ലീഗ് നേതാവും എംപിയുമായ പി കെ കുഞ്ഞാലികുട്ടി. പാർലമെന്റ് തെരഞ്ഞെടുപ്പിലെ പോലെ ശക്തമായ തിരിച്ചുവരവിന്  വേണ്ട പ്രവർത്തനം നടത്തുമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. 

പരാജയത്തിന് പിന്നാലെ വലിയ കലാപമാണ് കോൺ​ഗ്രസിനുള്ളിൽ നടക്കുന്നത്. പല ജില്ലകളിലും ഡിസിസികൾക്കെതിരെ പ്രാദേശിക നേതാക്കളും യുവനേതാക്കളും രം​ഗത്ത് വന്നിരുന്നു. തൊലിപ്പുറത്തുള്ള ചികിത്സ പോരെന്നും നേതൃമാറ്റമടക്കം കാര്യമായ അഴിച്ചു പണി പാ‍ർട്ടിയിൽ വേണമെന്നും കെ സുധാകരനും കെ മുരളീധരനും തുറന്നടിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷവും തുടരുന്ന കോൺഗ്രസിലെ ആഭ്യന്തര തർക്കത്തെ കുറിച്ച് മുസ്ലീം ലീഗ് പരസ്യ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഇതേ വികാരമാണ് മറ്റ് ഘടകകക്ഷികൾക്കുമുളളത്.

Also Read: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം, ആഭ്യന്തര കലഹം; ഇന്ന് യുഡിഎഫ് യോഗം ചേരും

പരാജയം വിലയിരുത്താൻ യുഡിഎഫ് യോഗം ഇന്ന് ചേരും. യുഡിഎഫ് യോഗത്തിന് മുൻപേ ലീഗ് നേതാക്കൾ കോൺഗ്രസ് നേതാക്കളെ കാണും. കോൺഗ്രസിലെ തർക്കങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെടും. പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പടെയുള്ള നേതാക്കളാണ് കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടുത്ത 3 മണിക്കൂർ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്! പുതിയ ന്യൂനമർദ്ദം, കാലാവസ്ഥാ അറിയിപ്പ്, ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത
അര്‍ധരാത്രിയിൽ വിശ്രമമുറിയിൽ ഒളിച്ചിരുന്ന അജ്ഞാതനെ കണ്ട് നഴ്സ് നിലവിളിച്ചു, പിന്നാലെ ഇറങ്ങിയോടി, ആരോഗ്യ കേന്ദ്രത്തിൽ സുരക്ഷാ വീഴ്ച, പ്രതിഷേധം