ക്യാംപസുകളിൽ രാഷ്ട്രീയ അതിപ്രസരമെന്ന് കുഞ്ഞാലിക്കുട്ടി; 'ഗവർണറെ നേരിടുന്ന രീതി ശരിയല്ല, സ്‌കൂൾ സമയമാറ്റം ജനാധിപത്യ വിരുദ്ധം'

Published : Jul 11, 2025, 11:25 AM IST
PK Kunhalikutty

Synopsis

കീം, ഗവർണർ - സർക്കാർ പോര്, സ്കൂൾ മാറ്റം വിഷയങ്ങളിൽ സർക്കാരിനെതിരെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഉന്നത വിദ്യാഭ്യാസ മേഖലയിലാകെ പ്രശ്നമെന്ന് പറഞ്ഞ അദ്ദേഹം ക്യാംപസുകളിൽ രാഷ്ട്രീയ അതിപ്രസരമാണെന്നും ഗവർണറെ നേരിടുന്ന രീതി ശരിയല്ലെന്നും വിമർശിച്ചു. സ്‌കൂൾ സമയ മാറ്റവുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനം ജനാധിപത്യ വിരുദ്ധമെന്നും അദ്ദേഹം വിമർശിച്ചു.

കീമുമായി ബന്ധപ്പെട്ട് പരിഷ്കാരം നടത്തുമ്പോൾ നല്ല ആലോചന വേണ്ടേയെന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയുടെ ചോദ്യം. വിഷയം കൈകാര്യം ചെയ്ത രീതി മോശമായിപ്പോയി. ഇതിൻ്റെ ദുരിതം അനുഭവിക്കുന്നത് വിദ്യാർത്ഥികളല്ലേ. തീരുമാനം വൈകിപ്പിച്ച് ആശങ്കയുണ്ടാക്കിയത് സർക്കാരാണ്. ഉന്നത വിദ്യാഭ്യാസ മേഖലയാകെ പ്രശ്നമാണ്. ഒരു വശത്ത് ഗവർണറുടെ കാവി വൽക്കരണം. അതിന്റെ നേരിടുന്ന രീതി ശരിയല്ല. കായികമായി നേരിട്ടാൽ കാര്യം നടക്കില്ല. തമിഴ്നാട് ഗവർണറെ നേരിടുന്നത് മാതൃകയാക്കാം.

ക്യാമ്പസുകളിൽ രാഷ്ട്രീയ അതിപ്രസരമാണ്. ഇപ്പോൾ മാഫിയ ഭരണം പോലെയായി. പിന്നെ എങ്ങനെ കുട്ടികൾ നാട് വിടാതെ ഇരിക്കും? സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് ജനാധിപത്യപത്യ വിരുദ്ധ നിലപാട് എടുത്തത് സർക്കാരാണ്. മദ്രസ - സ്കൂൾ പഠനം ക്ലാഷ് ഇല്ലാതെ കൊണ്ടു പോകണം. ഒരു ചർച്ച നടത്തിയാൽ ഇത് തീരുമായിരുന്നു. സമസ്ത ഉയർത്തിയത് ന്യായമായ ആവശ്യമാണ്. വിദ്യാഭ്യാസ രംഗത്ത് ഒരു കാര്യവും ഏകപക്ഷീയമാകരുത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ അധിക സീറ്റ് ആവശ്യം ലീഗ് അറിഞ്ഞിട്ടില്ല. ചാനലിൽ വന്നപ്പോഴാണ് ഞങ്ങൾ തന്നെ അറിഞ്ഞത്. ശശി തരൂർ വിഷയത്തിൽ യുഡിഎഫ് അഭിപ്രായം പറയേണ്ട സഹചര്യമില്ല. കോൺഗ്രസ് തന്നെ തീരുമാനിക്കട്ടെ. ഉരുൾപൊട്ടൽ പുനരധിവാസത്തിനായി വാങ്ങിയ ഭൂമി സംബന്ധിച്ച് ഒരു പ്രശ്നവും ഇല്ല. ഭൂമി ഉടൻ അവകാശികൾക്ക് രജിസ്റ്റർ ചെയ്തു നൽകും. ലീഗ് അത് പബ്ലിഷ് ചെയ്യും. വീട് നിർമാണത്തിനുള്ള അപേക്ഷ അടുത്ത ദിവസം തന്നെ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിത്തുടങ്ങുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ