
കോഴിക്കോട്: ലോകകേരളസഭയ്ക്ക് എന്ത് റിസൽട്ടാണ് ഉണ്ടാക്കാൻ കഴിഞ്ഞതെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. നിലവിൽ വന്നിട്ട് വർഷങ്ങളായിട്ടും കാര്യമായ പ്രവർത്തനം നടത്താൻ ലോക കേരള സഭയ്ക്കായിട്ടില്ല. ലോക കേരള സഭയേക്കാൾ ഫലപ്രദമായ പ്രവർത്തനം കെഎംസിസി നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലയാളികൾ വിദേശരാജ്യങ്ങളിൽ ആശ്രയിക്കുന്നത് കെഎംസിസിയെ ആണ്. പ്രളയം പോലുള്ള ദുരന്ത ഘട്ടങ്ങളിൽ കെഎംസിസി വലിയതോതിലാണ് സഹായം നൽകുന്നതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി കോഴിക്കോട് നടന്ന കെഎംസിസി ഗ്ലോബല്‍ മീറ്റില്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam