
കോഴിക്കോട്: ഷാഫി പറമ്പില്‍ യുഡിഎഫിൻ്റെ ട്രബിൾ ഷൂട്ടറെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി. ഷാഫിയുടെ കഴിഞ്ഞ നിയോഗം പാലക്കാട്ടായിരുന്നു, ഇപ്പോൾ വടകരയിലാണ്. പാലക്കാട് ബിജെപിയെ തടുത്ത് ഷാഫിയാണെന്നും വടകരയില്‍ ഷാഫിക്ക് ജയം ഉറപ്പാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കെ മുരളീധരന്‍ തൃശൂർ പോയത് ബിജെപിയെ തടയാൻ വേണ്ടിയാണ്. പുലിയെ പിടിക്കാൻ അതിൻ്റെ മടയിൽ ചെന്ന് പിടിക്കണം. പുലിയെ അതിൻ്റെ മടയിൽ പോയി പിടിക്കണം. അതാണ് മുരളീധരന്‍ ചെയ്യുന്നതെന്നും യുഡിഎഫ് അല്ലാതെ ബിജെപിയെ തടയാൻ ആരുമില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. ഷാഫിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam