
മലപ്പുറം: ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ സർവേ തള്ളി പി കെ കുഞ്ഞാലിക്കുട്ടി. സംസ്ഥാനത്തുള്ളത് ഭരണ വിരുദ്ധ വികാരമാണെന്നും, യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് മുതിർന്ന മുസ്ലീം ലീഗ് നേതാവ് അവകാശപ്പെട്ടു. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ മലബാറിലെ ശക്തി യുഡിഎഫ് തെളിയിച്ചതാണെന്ന് അവകാശപ്പെട്ട കുഞ്ഞാലിക്കുട്ടി. വർദ്ധിച്ച മുസ്ലീം പിന്തുണയുണ്ടായിരുന്നെങ്കിൽ ഇടത് മുന്നണി എങ്ങനെ മഞ്ചേശ്വരത്ത് മൂന്നാം സ്ഥാനത്തെത്തിയെന്നും ചോദിക്കുന്നു.
ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ എൽഡിഎഫിന് തുടർഭരണമെന്ന ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ സർവ്വെ തള്ളി കോൺഗ്രസും നേരത്തെ രംഗത്തെത്തിയിരുന്നു. കൊവിഡിനിടെ ഏഷ്യാനെറ്റ് ന്യൂസ്-സീഫോർ സർവ്വെ രാഷ്ട്രീയകേന്ദ്രങ്ങളിൽ ഉണ്ടാക്കിയത് വലിയ ചർച്ചയാണ്. ഇടതിന് തുടർഭരണസാധ്യത പ്രവചിക്കുന്ന സർവ്വെയിൽ യുഡിഎഫ് ക്യാമ്പ് കടുത്ത നിരാശയിലാണ്. സർവ്വെയെ എതിർത്ത് സർക്കാറിനെതിരായ നിലപാടുകൾ ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം.
Read more at: ഏഷ്യാനെറ്റ് ന്യൂസ് സർവ്വേ തള്ളി കോൺഗ്രസ് നേതൃത്വം: കരുതലോടെ പ്രതികരിച്ച് സിപിഐ ...
Read more at: നിയമസഭയിൽ ട്വിസ്റ്റ്: എൽഡിഎഫിന് മുന്നില്‍ ചരിത്രം വഴിമാറും, കേരളത്തില്‍ ഭരണത്തുടര്‍ച്ചയെന്ന് സര്‍വെ ...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam