പി കൃഷ്ണപിള്ള സ്മാരക വിവാദം: രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; കേസ് ഒത്തുതീർപ്പാക്കിയതാണെന്ന് സന്ദീപ് വാചസ്പതി

Published : Mar 30, 2026, 12:53 PM IST
sandeep vachaspati

Synopsis

സജി ചെറിയാനെ ചോദ്യം ചെയ്യാനുള്ള നീക്കം അട്ടിമറിച്ചത് അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ്. സജി ചെറിയാനും രമേശ് ചെന്നിത്തലയും തമ്മിലുള്ള ധാരണയായിരുന്നു അത്.

ആലപ്പുഴ: ആലപ്പുഴ കഞ്ഞിക്കുഴിയിൽ പി കൃഷ്ണപിള്ള സ്മാരകം തകർത്ത സംഭവത്തിൽ രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. കേസ് ഒത്തുതീർപ്പാക്കിയതാണെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. കൃഷ്ണപിള്ള സ്മാരകം തകർക്കപ്പെടുമ്പോൾ ഏരിയ സെക്രട്ടറിയുടെ ചുമതലയിൽ ഉണ്ടായിരുന്നത് സജി ചെറിയാനാണ്. അന്ന് കേസ് അന്വേഷിച്ച പ്രത്യേക സംഘം സജി ചെറിയാനെ ചോദ്യം ചെയ്തിരുന്നില്ല. പകരം അന്നത്തെ ജില്ലാ സെക്രട്ടറിയെ ചോദ്യം ചെയ്തു. അതിൽ തന്നെ വൈരുദ്ധ്യമുണ്ടെന്നും സന്ദീപ് വാചസ്പതി പറഞ്ഞു. സജി ചെറിയാനെ ചോദ്യം ചെയ്യാനുള്ള നീക്കം അട്ടിമറിച്ചത് അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ്. സജി ചെറിയാനും രമേശ് ചെന്നിത്തലയും തമ്മിലുള്ള ധാരണയായിരുന്നു അത്. കേരളത്തിലെ കോൺഗ്രസ്, സിപിഎം ഡീലിന്റെ പാലമാണ് രമേശ് ചെന്നിത്തലയെന്നും സന്ദീപ് വാചസ്പതി ആരോപിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാലടി സർവ്വകലാശാലയിൽ സമരം ശക്തമാക്കാൻ എസ്എഫ്ഐ; സമരത്തോട് മുഖം തിരിച്ച് സിൻഡിക്കേറ്റും ഉന്നതവിദ്യാഭ്യാസ മന്ത്രിയും
Malayalam News Live Updates: പിയൂഷ് ഗോയലിന് ഇരട്ട പദവി? കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണിക്ക് സാധ്യത; നിർമ്മല, ഗഡ്കരി, അശ്വിനി വൈഷ്ണവ് എന്നിവരുടെ വകുപ്പുകൾ മാറിയേക്കും