
തിരുവനന്തപുരം: പ്രതിമാസ ഉല്‍പാദനത്തിലും വിറ്റുവരവിലും കെപിപിഎല്‍ റെക്കോര്‍ഡ് സൃഷ്ടിച്ചെന്ന് മന്ത്രി പി രാജീവ്. വാണിജ്യ അടിസ്ഥാനത്തില്‍ വിപണനം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ ഉല്‍പാദനമായ 5,236 ടണ്‍ ന്യൂസ് പ്രിന്റ് നിര്‍മ്മാണം മെയ് മാസത്തില്‍ കൈവരിച്ചു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ ന്യൂസ്പ്രിന്റ് വില്‍പന കൈവരിക്കുവാനും മെയ് മാസത്തില്‍ കെ.പി.പി.എല്ലിന് സാധിച്ചിട്ടുണ്ടെന്ന് പി രാജീവ് പറഞ്ഞു. ഇറുക്കുമതി ചെയ്യുന്ന അന്താരാഷ്ട്ര ന്യൂസ് പ്രിന്റിനോളം നിലവാരമുള്ളതാണ് കെപിപിഎലിന്റെ ഉല്‍പ്പന്നങ്ങളെന്നതിനാല്‍ രാജ്യത്തെ പ്രമുഖ പത്രസ്ഥാപനങ്ങള്‍ സ്ഥാപനത്തിന്റെ കടലാസാണ് ഉപയോഗിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
മന്ത്രി പി രാജീവിന്റെ കുറിപ്പ്: പ്രതിമാസ ഉല്‍പാദനത്തിലും വിറ്റുവരവിലും റെക്കോര്‍ഡ് നേടിക്കൊണ്ട് കെപിപിഎല്‍ പുതിയ ഉയരങ്ങളിലേക്ക് കടക്കുകയാണ്. യൂണിയന്‍ ഗവണ്‍മെന്റില്‍ നിന്നും കേരള സര്‍ക്കാര്‍ ഏറ്റെടുത്ത് രൂപീകരിച്ച കേരള പേപ്പര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ് വാണിജ്യാടിസ്ഥാനത്തില്‍ വിപണനം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ ഉല്‍പാദനമായ 5236 ടണ്‍ ന്യൂസ് പ്രിന്റ് നിര്‍മ്മാണം ഈ മെയ് മാസത്തില്‍ സ്ഥാപനം കൈവരിച്ചു. സ്ഥാപനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ ന്യൂസ്പ്രിന്റ് വില്‍പന കൈവരിക്കുവാനും മെയ് മാസത്തില്‍ കെ.പി.പി.എല്ലിന് സാധിച്ചു.
ഇറുക്കുമതി ചെയ്യുന്ന അന്താരാഷ്ട്ര ന്യൂസ്പ്രിന്റിനോളം നിലവാരമുള്ളതാണ് കെപിപിഎലിന്റെ ഉല്‍പ്പന്നങ്ങളെന്നതിനാല്‍ രാജ്യത്തെ പ്രമുഖ പത്രസ്ഥാപനങ്ങള്‍ ഇപ്പോള്‍ കേരളത്തിന്റെ കടലാസാണ് ഉപയോഗിക്കുന്നത്. മലയാളത്തിലെ മുന്‍നിര പത്രങ്ങളായ മലയാള മനോരമയും മാതൃഭൂമിയും ദേശാഭിമാനിയുമെല്ലാം കെ.പി.പി.എല്‍ ന്യൂസ്പ്രിന്റ് സ്ഥിരമായി ഉപയോഗിക്കുന്നു. ഒപ്പം പ്രമുഖ തമിഴ് ദിനപത്രങ്ങളായ ദിനതന്തി, ദിനകരന്‍, ദിനമലര്‍, മാലൈ മലര്‍, തെലുങ്ക് ദിനപത്രങ്ങളായ സാക്ഷി, ആന്ധ്രജ്യോതി, നവതെലുങ്കാന, പ്രജാശക്തി, ഹിന്ദി/ഗുജറാത്തി ദിനപത്രങ്ങളായ ദൈനിക് ഭാസ്‌കര്‍, ഗുജറാത്ത് സമാചാര്‍, ഇംഗ്ലീഷ് ദിനപത്രങ്ങളായ ടൈംസ് ഓഫ് ഇന്ത്യ, ദി ഹിന്ദു, ബിസിനസ്സ് സ്റ്റാന്‍ഡേര്‍ഡ്, ഫിനാന്‍ഷ്യല്‍ എക്‌സ്‌പ്രെസ്, ഡെക്കാണ്‍ ക്രോണിക്കിള്‍ എന്നിവ കെപിപിഎല്‍ ന്യൂസ്പ്രിന്റ് സ്ഥിരമായി ഉപയോഗിക്കുന്നു.
നിയമ വിദ്യാര്‍ഥിനി പത്താം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി; മരിച്ചത് ഐഎഎസ് ഉദ്യോഗസ്ഥരുടെ മകള്‍