മരണത്തിന് ആരും കാരണമല്ലെന്ന് സൂചിപ്പിച്ച് കൊണ്ട് ലിപി എഴുതിയ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് സംഭവം അന്വേഷിക്കുന്നതെന്നും പൊലീസ്.    

മുംബൈ: മഹാരാഷ്ട്രയില്‍ ഐഎഎസ് ദമ്പതികളുടെ മകളായ 27-കാരിയെ താമസിക്കുന്ന ഫ്‌ളാറ്റിന്റെ പത്താം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര കേഡര്‍ ഉദ്യോഗസ്ഥരായ വികാസ് രസ്‌തോഗി, രാധിക എന്നിവരുടെ മകളായ ലിപി രസ്‌തോഗിയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. 

'തിങ്കളാഴ്ച പുലര്‍ച്ചെ ദക്ഷിണ മുംബൈയിലെ ഒരു ഫ്‌ളാറ്റിന്റെ പത്താം നിലയില്‍ നിന്നാണ് ലിപി ചാടിയത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹരിയാനയിലെ സോനിപത്തിലെ ലോ കോളേജ് വിദ്യാര്‍ഥിനിയാണ് ലിപി. പരീക്ഷയെ കുറിച്ചുള്ള ആശങ്കയാണ് ലിപി ജീവനൊടുക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് അറിയിച്ചു. തന്റെ മരണത്തിന് ആരും കാരണമല്ലെന്ന് സൂചിപ്പിച്ച് കൊണ്ട് ലിപി എഴുതിയ കുറിപ്പും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് സംഭവം അന്വേഷിക്കുന്നതെന്നും പൊലീസ് അറിയിച്ചു. 

മഹാരാഷ്ട്ര ഉന്നത വിദ്യാഭ്യാസ വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് പിതാവ് വികാസ്. മഹാരാഷ്ട്ര ആഭ്യന്തര വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയാണ് മാതാവ് രാധിക.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-255 2056. 

റെക്കോർഡുകൾ ഭേദിച്ച് ഓഹരി വിപണി; നിക്ഷേപകരെ സമ്പന്നരാക്കി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

YouTube video player