രാഹുലിന്റെ അറസ്റ്റ് വിഷയത്തിൽ ഷാഫി പറമ്പിലിനെതിരെ ഒളിയമ്പുമായി സരിൻ; 'വടകരയിൽ ഫ്ലാറ്റ് ഉണ്ടോയെന്ന് സ്ഥലം എംപിയോട് ചോദിച്ചറിയിക്കണം'

Published : Jan 11, 2026, 08:09 PM IST
P Sarin Facebook Post

Synopsis

ബലാത്സംഗക്കേസിൽ രാഹുൽ അറസ്റ്റിലായ വിഷയത്തിൽ ഷാഫിയെ പരിഹസിച്ച് പി. സരിൻ. വടകരയിൽ രാഹുലിന് ഫ്ലാറ്റുണ്ടോയെന്ന് സ്ഥലം എംപിയായ ഷാഫി പറമ്പിലിനോട് ചോദിച്ച് അറിയിക്കണമെന്നും സരിൻ പരിഹസിച്ചു. വിഷയത്തിൽ ഡിവൈഎഫ്ഐയും അന്വേഷണം ആവശ്യപ്പെട്ടു.

തിരുവനന്തപുരം: മൂന്നാം ബലാത്സം​ഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ അറസ്റ്റിലായ വിഷയത്തിൽ ഷാഫി പറമ്പിൽ എം പിക്കെതിരെ ഒളിയമ്പുമായി പി. സരിൻ. രാഹുൽ വടകരയിൽ ഫ്ലാറ്റുണ്ടെന്ന് പറഞ്ഞുവെന്നും, അങ്ങോട്ട് ചെല്ലണമെന്നും ആവശ്യപ്പെട്ടുവെന്നും മൂന്നാം ബലാത്സംഗക്കേസിൽ രജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ പറയുന്നു. വടകരയിൽ രാഹുൽ മാങ്കൂട്ടത്തിലിനു ഫ്ലാറ്റ് ഉള്ളതായി വടകരക്കാർക്ക് ആർക്കെങ്കിലും അറിവുണ്ടോയെന്നും സ്ഥലം എം പിയോട് ചോദിച്ച് ആരെങ്കിലും അറിയിച്ചാലും മതിയെന്നും പി സരിൻ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

സരിൻ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിന്റെ പൂർണ രൂപം:

'രാഹുൽ മാങ്കൂട്ടത്തിലിൻ്റെ റിമാൻഡ് റിപ്പോർട്ടിൻ്റെ ഭാഗമായുള്ള മൂന്നാമത്തെ FIR മാധ്യമങ്ങളിലൂടെ പുറത്ത് വന്നത് വായിക്കുകയായിരുന്നു.

പരാതിയുടെ അഞ്ചാം പേജിൽ ആവലാതിക്കാരി പറയുന്നത് ഇങ്ങനെയാണ്:

"വടകരയിൽ ഫ്ലാറ്റുണ്ടെന്നും മറ്റൊരു ദിവസം വടകരയിലേക്ക് ചെല്ലണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു."

വടകരയിൽ രാഹുൽ മാങ്കൂട്ടത്തിലിനു ഫ്ലാറ്റ് ഉള്ളതായി വടകരക്കാർക്ക് ആർക്കെങ്കിലും അറിവുണ്ടോ?

സ്ഥലം MP യോട് ചോദിച്ച് ആരെങ്കിലും അറിയിച്ചാലും മതി. ഇല്ലെങ്കിൽ,

പിന്നെ ചോദിക്കാൻ വരുന്നത് പോലീസായിരിക്കും,

കേരളാ പൊലീസ്!'- പി സരിൻ

വടകരയിലെ ഫ്ലാറ്റ് വിഷയത്തിൽ ഡിവൈഎഫ്ഐയും പ്രതികരിച്ചു. വടകരയിൽ ഫ്ലാറ്റുള്ളത് ആർക്കാണെന്നും ആ വഴിയും ​ഗൗരവമായ അന്വേഷണം നടക്കണമെന്നും പെൺകുട്ടികളെ ഫ്ലാറ്റിലേക്ക് ക്ഷണിക്കുക, ക്രൂരമായി ബലാത്സം​ഗം ചെയ്യുക, ​ഗർഭഛിദ്രം നടത്തുക, അതിനുള്ള പണം ദുരന്തബാധിതർക്കുള്ള ഫണ്ടിൽനിന്നുപയോ​ഗിക്കുക തുടങ്ങി എത്രമാത്രം ഹീനമായ കാര്യമാണ് ചെയ്യുന്നതെന്നും വി കെ സനോജ് പ്രതികരിച്ചു. ഇതിനെല്ലാം കോൺ​ഗ്രസ് നേതൃത്വം കൂട്ടുനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുസ്ലിം വിദ്വേഷ രാഷ്ട്രീയത്തിലൂടെ കേരളത്തെ പങ്കിട്ടെടുക്കാനാണ് ആര്‍എസ്എസിന്‍റെയും പിണറായിയുടെയും ശ്രമം; ഹമീദ് വാണിയമ്പലം
'ഒന്നാണെങ്കിൽ അബദ്ധം, മൂന്നാണെങ്കിൽ മാനസിക വൈകൃതം'; രാഹുൽ മാങ്കൂട്ടത്തിൽ ഉന്നതനായ സൈക്കോയെന്ന് യൂത്ത് കോൺഗ്രസ് നേതാവ്