
ദില്ലി: രാജ്യത്തെ നിയമസഭകളിലെ സ്പീക്കർമാരിൽ ഏറ്റവും മികച്ച സ്പീക്കറായി കേരള നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ തെരഞ്ഞെടുത്തു. ഇന്ത്യൻ സ്റ്റുഡന്റ് പാർലമെന്റിന്റെ ( ഭാരതീയ ഛാത്ര സൻസദ്) പുരസ്കാരത്തിനാണ് പി ശ്രീരാമകൃഷ്ണൻ അർഹനായത്.
ലോക്സഭാ മുൻ സ്പീക്കർ ശിവരാജ് പാട്ടീൽ അധ്യക്ഷനായ സമിതിയാണ് പി ശ്രീരാമകൃഷ്ണനെ അവാർഡിനായി തെരഞ്ഞെടുത്തത്. അടുത്ത മാസം 20 ന് ദില്ലിയിൽ നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് പി ശ്രീരാമകൃഷ്ണന് അവാർഡ് സമ്മാനിക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam