സർക്കാർ മറുപടി പറയണം; പിവി അൻവറിനും കുടുംബത്തിനുമെതിരായ ഉത്തരവ് നടപ്പാക്കാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി

Published : Jun 30, 2023, 04:15 PM ISTUpdated : Jul 01, 2023, 11:58 AM IST
സർക്കാർ മറുപടി പറയണം; പിവി അൻവറിനും കുടുംബത്തിനുമെതിരായ ഉത്തരവ് നടപ്പാക്കാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി

Synopsis

കണ്ണൂര്‍ സോണല്‍ താലൂക്ക് ലാന്റ് ബോർഡ് ചെയർമാൻ എം എച്ച് ഹരീഷ്, താമരശേരി താലൂക്ക് ലാൻഡ് ബോർഡ് സ്‌പെഷല്‍ തഹസിൽദാർ പി ജുബീഷ് എന്നിവര്‍ മറുപടി നൽകണം

കൊച്ചി: ഭൂപരിഷ്കരണം നിയമം ലംഘിച്ചെന്ന പി വി അൻവർ എം എൽ എയ്ക്കും കുടുംബത്തിനുമെതിരായ ആരോപണവുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ചിന്‍റെ മുൻ ഉത്തരവ് നടപ്പാക്കാത്തതിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. അൻവറും കുടുംബവും അനധികൃതമായി കൈവശം വെച്ച മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന സിംഗിൾ ബെഞ്ചിന്‍റെ മുൻ ഉത്തരവ് നടപ്പാക്കാത്തതിലാണ് ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയിരിക്കുന്നത്. കണ്ണൂര്‍ സോണല്‍ താലൂക്ക് ലാന്റ് ബോർഡ് ചെയർമാൻ എം എച്ച് ഹരീഷ്, താമരശേരി താലൂക്ക് ലാൻഡ് ബോർഡ് സ്‌പെഷല്‍ തഹസിൽദാർ പി ജുബീഷ് എന്നിവര്‍ മറുപടി നൽകണം. കേസ് ഒരാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.

ദിവസങ്ങൾ മാത്രം, എഫ് ഡിക്ക് ബെസ്റ്റ് ടൈം! 3 പ്ലാൻ എങ്കിലും അറിയണം; ഉയർന്ന പലിശ, സ്പെഷ്യൽ സ്കീം

അഞ്ച് മാസമായിട്ടും നടപടിയില്ല, ഹർജിയുമായെത്തിയത് കെ വി ഷാജി

ഭൂപരിഷ്കരണ നിയമങ്ങൾ ലംഘിച്ച് പി വി അൻവറും കുടുംബവും അനധികൃതമായി കൈവശംവെച്ച മിച്ചഭൂമി തിരിച്ചുപിടിക്കണമെന്നായിരുന്നു ഹൈക്കോടതി മുൻ ഉത്തരവ്. ഇത് നടപ്പാക്കാൻ തയാറാകാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്തുകൊണ്ടാണ് മലപ്പുറത്തെ വിവരാവകാശ പ്രവർത്തകനായ കെ വി ഷാജി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. എതിർകക്ഷികളായ കണ്ണൂർ സോൺൽ താലൂക്ക് ലാന്‍റ് ബോർഡ് ചെയർമാൻ എം എച്ച് ഹരീഷ്, താമരശേരി താലൂക്ക് ലാന്‍റ് ബോർഡ് സ്പെഷൽ തഹസിൽദാർ പി ജുബീഷ് എന്നിവർ സംസ്ഥാന സർക്കാരിന് വേണ്ടി ഒരാഴ്ചക്കുളളിൽ മറുപടി നൽകണമെന്നാണ് ജസ്റ്റീസ് രാജവിജയരാഘവൻ നിർദേശിച്ചത്. പി വി അൻവറും കുടുംബാംഗങ്ങളും അനധികൃതമായി കൈവശംവെച്ചിരിക്കുന്ന ഭൂമി അഞ്ചു മാസത്തിനുളളിൽ തിരിച്ചുപിടിക്കണമെന്നായിരുന്നു കഴിഞ്ഞ വർഷം ജനുവരി 13 ന് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ ഒന്നര വ‍ർഷം കഴിഞ്ഞിട്ടും സർക്കാർ നടപടിയെടുക്കാത്തത് പി വി അൻവറിന്‍റെ ഭരണപരവും രാഷ്ടീയ പരവുമായ സ്വാധീനം കൊണ്ടെന്നായിരുന്നു ഹർജിയിലെ ആരോപണം. ഇത് പരിഗണിച്ചാണ് സർക്കാരിനോട് കോടതി വിശദീകരണം തേടിയത്.

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ