'കാട്ടാനശല്ല്യം രൂക്ഷം, ഉദ്യോഗസ്ഥർ എസി റൂമിൽ  ഇരുന്ന് ഉറങ്ങുന്നു'; വനംവകുപ്പിനെതിരെ പി വി അന്‍വര്‍

Published : Mar 28, 2022, 09:51 AM ISTUpdated : Mar 28, 2022, 10:32 AM IST
'കാട്ടാനശല്ല്യം രൂക്ഷം, ഉദ്യോഗസ്ഥർ എസി റൂമിൽ  ഇരുന്ന് ഉറങ്ങുന്നു'; വനംവകുപ്പിനെതിരെ പി വി അന്‍വര്‍

Synopsis

നിലമ്പൂരിൽ വന്യജീവി ശല്യം കാരണം ജനങ്ങൾക്ക് ജീവിക്കാനാകാത്ത അവസ്ഥയാണുള്ളത്. ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ ജനകീയ സമരങ്ങളെ നേരിടേണ്ടി വരുമെന്നും എംഎല്‍എ

മലപ്പുറം: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനവുമായി പി വി അൻവർ എംഎൽഎ (P V Anvar Mla). കാട്ടാന ശല്യം രൂക്ഷമായിട്ടും വനംവകപ്പ് ഉദ്യോഗസ്ഥർ പരിഹാരമുണ്ടാക്കുന്നില്ലെന്നാണ് പി വി അൻവറിന്‍റെ ആരോപണം. നിലമ്പൂരിൽ വന്യജീവി ശല്യം കാരണം ജനങ്ങൾക്ക് ജീവിക്കാനാകാത്ത അവസ്ഥയാണുള്ളത്. ഉദ്യോഗസ്ഥർ എസി റൂമിൽ  ഇരുന്ന് ഉറങ്ങുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടികൾ സർക്കാരിനെ ജനങ്ങൾക്ക് എതിരാക്കും. വനംവകുപ്പ് ഉദ്യോഗസ്ഥർ ജനങ്ങളെ എതിരാക്കി സർക്കാരിനെതിരെ രാഷ്ട്രീയം കളിക്കുകയാണ്. ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ ജനകീയ സമരങ്ങളെ നേരിടേണ്ടി വരുമെന്നും എംഎല്‍എ പറഞ്ഞു.

  • കെ റെയിൽ സമരം ശക്തമായതോടെ ക്ലിഫ് ഹൗസിന്‍റെ സുരക്ഷ കൂട്ടി; 24 മണിക്കൂർ പൊലീസ് പിക്കറ്റിംഗ് തുടങ്ങി

തിരുവനന്തപുരം: കെ.റെയിൽ( k rail) സമരം (strike) ശക്തമായതോടെ ക്ലിഫ് ഹൗസിന്‍റെ (cliff house) സുരക്ഷ (security) കൂടുതൽ ശക്തമാക്കി. ക്ലിഫ് ഹൗസ് കോമ്പൗണ്ടിന്‍റെ പരിസരത്ത് പൊലീസ് പിക്കറ്റിംഗ് തുടങ്ങി. ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ മന്ത്രി മന്ദിരത്തിൽ കയറി യുവമോർച്ച പ്രവർത്തകർ കല്ലിട്ടതോടെയാണ് സുരക്ഷ കടുപ്പിച്ചത്. പൊലീസിന്‍റെ കണ്ണുവെട്ടിച്ച് യുവമോർച്ച പ്രവർത്തകർ ക്ലിഫ് കോമ്പൗണ്ടിൽ കടന്നത് വലിയ വീഴ്ചയായിരുന്നു. ക്ലിഫ് ഹൗസിലെ പ്രധാന കവാടത്തിൽ മാത്രമായിരുന്നു പൊലീസ് ശ്രദ്ധിച്ചിരുന്നത്. എന്നാൽ ക്ലിഫ് കോമ്പൗണ്ടിന്‍റെ പിന്നിലൂടെ സ്വകാര്യ വ്യക്തിയുടെ പുരിയിത്തിലൂടെയാണ് സമരക്കാർ പ്രവേശിച്ചത്. ഇതോടെ സുരക്ഷ ഓഡിറ്റ് നടത്തി. 

ഇതേ തുടർന്നാണ് ദേവസ്വം ബോർഡ് ജംഗ്ഷൻ, വൈഎംആർ റോഡ്, ബേസ് കോമ്പൗണ്ട്, ഇടറോഡുകള്‍ എന്നിവടങ്ങളിൽ പൊലീസ് പിക്കറ്റ് തുടങ്ങിയത്. ബൈക്കിലും ജീപ്പിലും 24 മണിക്കൂർ പട്രോളിംഗും തുടങ്ങി. ക്ലിഫ് ഹൗസിൻെറ പിൻഭാഗം പൂർണമായും മറച്ചു. എല്ലായിടത്തും സിസിടിവി ദൃശ്യങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ക്ലിഫ് ഹൗസിൽ സുരക്ഷക്ക് മതിയായ പൊലീസുള്ളതിനാൽ കൂടുതൽ സേനാഗംങ്ങളെ നിയോഗിക്കേണ്ടതില്ലെന്നാണ് തീരുമാനം. ക്ലിഫ് ഹൗസിൻെറ സുരക്ഷയ്ക്കായി മാത്രം ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ നിയോഗിക്കും. സ്റ്റേറ്റ് ഇൻഡ്രസിട്രിൽ സെക്യൂരിറ്റി ഫോഴ്സിന് സുരക്ഷ ചുമതല കൈമാറാനുള്ള ചർച്ചയും സജീവമാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'വട്ടിയൂർക്കാവിനെ വി.കെ പ്രശാന്ത് ചതിച്ചു, ജനങ്ങൾക്കൊപ്പം ഞാനുണ്ടാകും'; വീഡിയോയുമായി കെ. കൃഷ്ണകുമാർ
താമരക്കുളം പഞ്ചായത്തില്‍ യുഡിഎഫ്-എസ്ഡിപിഐ ധാരണയെന്ന് എൽഡിഎഫ്; എസ്ഡിപിഐ അംഗം സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍