കുമ്പനാട് ബൈക്കും വാനും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; പൊലിഞ്ഞത് ഇലന്തൂർ സ്വദേശികളായ യുവാക്കളുടെ ജീവൻ

Published : Mar 28, 2022, 09:36 AM IST
കുമ്പനാട് ബൈക്കും വാനും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; പൊലിഞ്ഞത് ഇലന്തൂർ സ്വദേശികളായ യുവാക്കളുടെ ജീവൻ

Synopsis

ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ഓമ്നി വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്


പത്തനംതിട്ട:  കുമ്പനാട്  (kumbanad)വാഹന അപകടത്തിൽ(accidenmt) രണ്ട് യുവാക്കൾ മരിച്ചു(two youth died). ഇലന്തൂർ സ്വദേശി ശ്രീക്കുട്ടൻ , വാര്യാപുരം സ്വദേശി ശൈലേഷ് എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ഓമ്നി വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. 

കളിക്കുന്നതിനിടയില്‍ തൊണ്ടയില്‍ റബ്ബര്‍ പന്ത് കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു-27.3.2022

ഇരിങ്ങാലക്കുട: കളിക്കുന്നതിനിടയില്‍ തൊണ്ടയില്‍ റബ്ബര്‍ പന്ത് കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു. എടതിരിഞ്ഞി  ചെട്ടിയാലിനു സമീപം താമസിക്കുന്ന ഓളിപറമ്പില്‍ വീട്ടില്‍ നിഥിന്‍-ദീപ ദമ്പതികളുടെ 11 മാസം പ്രായമുള്ള മകന്‍ മീരവ് കൃഷ്ണയാണ് മരിച്ചത്. വൈകീട്ട് അഞ്ചരയോടെയാണ്  സംഭവം. വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പന്ത് വായിലേക്ക് അറിയാതെ പോയത്. കുട്ടിക്ക് എന്തോ അസ്വസ്ഥത ഉണ്ടെന്ന് മനസ്സിലായതോടെ വീട്ടുകാർ കുട്ടിയെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശപത്രിയില്‍ എത്തുന്നതിനു മുമ്പേ മരണം സംഭവിച്ചു. തൊണ്ടയില്‍ റബ്ബര്‍ പന്ത് പോലെ എന്തോ കുടുങ്ങിയതാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഖത്തറിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന നിഥിന്‍ രണ്ട് ദിവസം മുമ്പാണ് ഖത്തറിലേക്ക് യാത്രതിരിച്ചത്. കാട്ടൂര്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. സഹോദരി-ഇനിയ

തിരുപ്പതിക്ക് സമീപം ബസ് കൊക്കയിലേക്ക് മറിഞ്ഞു; തീർത്ഥാടകർ അടക്കം 7 പേർ മരിച്ചു-27.3.2022


ബം​ഗ്ലൂരു: തിരുപ്പതിക്ക് സമീപം ചിറ്റൂരിൽ ഉണ്ടായ ബസ് അപകടത്തില്‍ (Bus Accident) ഏഴ് മരണം. ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് തീർത്ഥാടകർ അടക്കം ഏഴ് പേർ മരിച്ചത്. ആന്ധ്രാ സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍ 45 പേർക്ക് പരിക്കേറ്റു.

ചിറ്റൂര്‍ ജില്ലയിലെ ഭകരൺപേടിലാണ് അപകടം ഉണ്ടായത്. ശനിയാഴ്ച രാത്രി 11.30 മണിയോടെയാണ് അപകടമുണ്ടായതെന്നും ബസ് ഒരു കൊക്കയിലേയ്ക്ക് മറിയുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. മലയടിവാരത്തെ കുത്തനെയുള്ള വളവിൽ നിയന്ത്രണം വിട്ട ബസ് 50 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് വഴിവച്ചത്. അപകടത്തിൽ 45 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രശസ്തമായ തിരുപ്പതി ക്ഷേത്രത്തിൽ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഡ്രൈവറുടെ അശ്രദ്ധയാണ് ബസ് മറിയാൻ കാരണമെന്ന് പൊലീസ് പറയുന്നു.
 

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം