
മലപ്പുറം: തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനാല്‍ മാർച്ച് 11ന് ആഫ്രിക്കയിൽ നിന്ന് തിരിച്ചെത്തുമെന്ന് പിവി അൻവര്‍ എംഎല്‍എ. തെരഞ്ഞെടുപ്പിൽ സജീവമായി രംഗത്തുണ്ടാകുമെന്നും എംഎല്‍എ അറിയിച്ചു. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് തിരിച്ചു വരുന്ന വിവരം എംഎല്‍എ അറിയിച്ചത്. നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയായി മറ്റു ചില പേരുകള്‍ ഉയര്‍ന്നുവരുന്നുണ്ടെങ്കിലും അൻവറിന് ഒരു അവസരം കൂടി നല്‍കണമെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്‍റെ നിലപാട്.
രണ്ട് മാസങ്ങളായി പി വി അൻവര്‍ എംഎല്‍ തന്‍റെ മണ്ഡലമായ നിലമ്പൂരില്‍ ഉണ്ടായിരുന്നില്ല. നിയമസഭാ സമ്മേളനത്തിലും എ വിജയരാഘവന്‍റെ യാത്രയുടെ നിലമ്പൂരിലെ സ്വീകരണത്തിലും അദ്ദേഹം ഉണ്ടായിരുന്നില്ല. മണ്ഡലത്തിലെ വികസന പദ്ധതികളുടെ ഉദ്ഘാടനങ്ങളിലും അദ്ദേഹത്തിന്‍റെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഒടുവില്‍ കാണാനില്ലെന്ന പരാതിയുമായി യൂത്ത് കോൺഗ്രസുകാര്‍ പൊലീസ് സ്റ്റേഷനിലെത്തിയതോടെ സാമൂഹ്യമാധ്യമം വഴി അന്‍വര്‍ രംഗത്തെത്തി. താൻ ബിസിനസ് ആവശ്യാര്‍ത്ഥം ആഫ്രിക്കൻ രാജ്യമായി സിയറ ലിയോണിലാണെന്നും വൈകാതെ തിരിച്ചുവരുമെന്നുമായിരുന്നു സന്ദേശം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam