
തിരുവനന്തപുരം : സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു. ഇൻറലിജൻസ് മേധാവിയായിരുന്ന വിജയനെ ക്രമസമാധാന ചമതലയിലേക്ക് മാറ്റുകയായിരുന്നു. ക്രമസമാധാന ചുമതലയുണ്ടായിരുന്നു എച്ച്.വെങ്കിടേഷിൽ നിന്നാണ് ചുമതലയേറ്റെടുത്തത്. പുതിയ ഇൻറലിജൻസ് മേധാവിയായി ദിനേന്ദ്ര കശിപും ഐജിയായി ആർ.നിശാന്തിനിയും ചുമതലയേറ്റു.
അതേസമയം, ഉത്തരമേഖല ഐജിയായ പുട്ട വിമലാദിത്യയെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി. ആഭ്യന്തര ഇനറലിജൻസിൽ ഐജി സതീഷ് ബിനോയയെ നിയമിച്ചു. കണ്ണൂർ റെയ്ഞ്ച് ഡിഐജിയായ കെ.കാർത്തിക്കിനെയും തൃശൂർ റെയ്ഞ്ചിൽ ടി. നാരായണനെയും നിയമിച്ചു.
എ.പി ഷൗക്കത്ത് അലി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ
എ.പി ഷൗക്കത്ത് അലി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായി ചുമതലയേറ്റു.നിലവിലെ കമ്മീഷണര്‍ മെറിന്‍ ജോസഫില്‍ നിന്നാണ് ചുമതലയേറ്റെടുത്തത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസ്, കനകമല ഐ.എസ്. റിക്രൂട്ട്‌മെന്റ് കേസ്, 2020-ലെ കേരള സ്വർണക്കടത്ത് കേസ് തുടങ്ങിയവ അന്വേഷിച്ച സംഘങ്ങളിൽ പ്രധാനിയായിരുന്നു. ദേശീയ അന്വേഷണ ഏജൻസിയിലും പ്രവർത്തിച്ചിട്ടുണ്ട്.ഓപ്പറേഷൻ തൂഫാന്‍, നഗരത്തിലെ ഗതാഗത പ്രശ്നം എന്നിവക്കാണ് പ്രഥമ പരിഗണനയെന്ന് കമ്മീഷണറായി ചുമതലയേറ്റ ഷൗക്കത്തലി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam