'മുഖ്യമന്ത്രിയുടെ ഓഫീസിൽ സംഘപരിവാർ ബന്ധമുള്ളവർ കയറിയിറങ്ങുന്നു, എബിവിപി പ്രവർത്തകനെ​ ​ഗവ. പ്ലീഡറാക്കിയതിൽ വിമർശനവുമായി റിയാസ്

Published : Jul 11, 2026, 05:44 PM IST
VD Satheesan, PA Muhammed Riyas

Synopsis

എബിവിപി പ്രവർത്തകനെ ഗവൺമെൻ്റ് പ്ലീഡറായി നിയമിച്ചതിലും മുഖ്യമന്ത്രിയുടെ ഓഫീസിൽ സംഘപരിവാർ ബന്ധമുള്ളവർക്ക് പ്രവേശനം നൽകുന്നതിലും സർക്കാർ സംഘിവത്കരണം നടത്തുന്നുവെന്ന് മുഹമ്മദ് റിയാസ് ആരോപിച്ചു.

കോഴിക്കോട്: ഗവ പ്ലീഡർ, സ്പെഷ്യൽ പ്ലീഡർ നിയമനങ്ങളിൽ സർക്കാർ സംഘിവത്കരണം നടത്തുന്നെന്ന് സിപിഎം നേതാവും എംഎൽഎയുമായ പി എ മുഹമ്മദ് റിയാസ്. എബിവിപി സജീവ പ്രവർത്തകനെ ഗവ. പ്ലീഡർ പട്ടികയിൽ ഉൾപ്പെടുത്തി. പുതിയ സർക്കാർ വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ സംഘപരിവാർ ബന്ധമുള്ളവർ കയറിയിറങ്ങുകാണെന്നും കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. പ്ലീഡർമരുടെ നിയമനത്തിൽ സർക്കാർ ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് മുൻ മന്ത്രി പി രാജീവ് ആരോപിച്ചു. ചിലവ് ചുരുക്കൽ പറയുന്നവർ പുതിയ നിയമനങ്ങൾ നടത്തുന്നു. താത്പര്യമുള്ളവരെ നിയമിക്കാനായി മാനദണ്ഡങ്ങൾ പാലിക്കാതെ പോസ്റ്റുകൾ സൃഷ്ടിക്കുന്നുവെന്നും പി രാജീവ് പറഞ്ഞു. 

സംഘ പരിവാർ ബന്ധമുള്ളവരുടെ നിയമനത്തിൽ വിമർശനവുമായി സമസ്തയും രംഗത്തെത്തി. യുഡിഎഫ് ഇക്കാര്യം ഗൗരവത്തിൽ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എസ്‍വൈഎസ് സംസ്ഥാന സെക്രട്ടറി സമദ് പൂക്കോട്ടൂർ പറഞ്ഞു. വർഗീയതക്കെതിരെ സന്ധി ചെയ്യില്ലെന്ന ഉറച്ച നിലപാട് എടുത്ത ആളാണ്‌ മുഖ്യമന്ത്രി. അതിൽ വ്യതിയാനം ഉണ്ടായോ എന്ന് യുഡിഎഫ് ആണ് ചർച്ച ചെയ്യേണ്ടത്. ഇക്കാര്യം ലീഗ് യുഡിഎഫിൽ ഉന്നയിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും സമദ് പൂക്കോട്ടൂർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്ലാനറ്റേറിയത്തിൽ എന്തിനാണ് മറ്റ് സ്ഥാപനങ്ങൾ കൈയേറുന്നത്, കുട്ടികൾക്കുള്ള സൗകര്യം കുറയുന്നു; വികസനം പ്രതിസന്ധിയിൽ
ഡിജിപി നിയമോപദേശം തേടി, എഡിജിപി അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ടിൽ എന്താകും നടപടി?