എന്റെ നെല്ലിന് കിട്ടിയ പണം ബാങ്ക് വായ്പ, തന്നെന്ന് പറയാൻ സർക്കാരിന് എന്തവകാശം? കൃഷ്ണപ്രസാദിന്റെ ചോദ്യം

Published : Aug 31, 2023, 10:50 AM ISTUpdated : Aug 31, 2023, 11:18 AM IST
എന്റെ നെല്ലിന് കിട്ടിയ പണം ബാങ്ക് വായ്പ, തന്നെന്ന് പറയാൻ സർക്കാരിന് എന്തവകാശം? കൃഷ്ണപ്രസാദിന്റെ ചോദ്യം

Synopsis

ഇടതുപക്ഷം ഭരിക്കുമ്പോഴാണ് കർഷകർക്ക് ആനുകൂല്യങ്ങൾ കൂടുതൽ ലഭിച്ചിരുന്നത്. അത് കിട്ടാതാവുമ്പോൾ ഞങ്ങൾക്ക് പ്രശ്നമുണ്ടാകില്ലേയെന്നും കൃഷ്ണപ്രസാദിന്റെ ചോദ്യം

ആലപ്പുഴ: താൻ നൽകിയ നെല്ലിന് എനിക്ക് ബാങ്കിൽ നിന്ന് വായ്പയായാണ് ജൂലൈ മാസത്തിൽ പണം കിട്ടിയതെന്ന് നടൻ കൃഷ്ണപ്രസാദ്. ആയിരക്കണക്കിന് കർഷകർക്ക് ഇനിയും നെല്ലിന് പണം കിട്ടിയിട്ടില്ല. കൃഷ്ണപ്രസാദിന് നെല്ലിന് പണം കിട്ടിയില്ലെന്ന് പറഞ്ഞല്ല ആരും സമരം നടത്തിയത്. തനിക്ക് നെല്ലിന് പണം കിട്ടിയെന്ന രേഖ കണ്ടെത്താൻ നടത്തിയ ഉത്സാഹം കർഷകർക്ക് പണം നൽകാൻ കാട്ടണമായിരുന്നുവെന്നും അദ്ദേഹം പ്രതകരിച്ചു.

കർഷകർ വളരെയധികം വേദനയിലാണ്. കഴിഞ്ഞ വർഷം നിരണത്ത് ഒരു കർഷകൻ ആത്മഹത്യ ചെയ്തു. കാർഷിക മേഖലയിലേക്ക് ആളുകൾ ഇപ്പോൾ വരുന്നില്ല. അതിന് അവർക്ക് വേണ്ട സഹായം നൽകണം. ഇതുവരെ ഇവിടെ കർഷക കൂട്ടായ്മകൾ ഉണ്ടായിരുന്നില്ല. ഇത്തവണ താൻ അത്തരമൊരു കൂട്ടായ്മയിൽ പോയപ്പോൾ നടനെന്ന നിലയിൽ പരിഗണന കിട്ടി. ജയസൂര്യ പറഞ്ഞത് കൊണ്ടാണ് വിഷയം ചർച്ചയായത്. എന്റെ പേര് അദ്ദേഹം പറഞ്ഞത് തന്നെ അറിയുന്നത് കൊണ്ടാണ്. ആയിരക്കണക്കിന് കർഷകരിൽ ഒരാൾ മാത്രമാണ് താൻ. എന്റെ പണം തന്നാൽ എല്ലാ പ്രശ്നങ്ങളും തീരില്ലെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചര മാസം മുൻപ് ശേഖരിച്ച നെല്ലിന്റെ പണം 360 കോടി രൂപ ഇപ്പോഴും 25000 പേർക്ക് കിട്ടാനുണ്ട്. എന്റെ പാടത്തെ രണ്ട് പേർക്ക് വേണ്ടിയല്ല താൻ സംസാരിക്കുന്നത്. ഇനി പണം കിട്ടാനുള്ളവർക്ക് അത് കിട്ടാനാണ്. കാറ്റും മഴയും പ്രളയവും അതിജീവിച്ച് നെല്ലുണ്ടാക്കുമ്പോൾ സർക്കാരാണ് അവർക്ക് ആശ്വാസം നൽകേണ്ടത്. കഴിഞ്ഞ വർഷം വരെ ഒരു മാസത്തിനുള്ളിൽ പണം കിട്ടിയിരുന്നു. ഇത്തവണയാണ് അഞ്ചര മാസം വൈകിയത്.

ജയസൂര്യ പറഞ്ഞത് കർഷകരുടെ വികാരം, കൃഷി മന്ത്രിയുടെ സിനിമയാണ് പൊട്ടിപ്പോയതെന്ന് കെ. മുരളീധരന്‍

വിവാദമായ ശേഷം മന്ത്രിയുടെ പിഎസ് തന്നെ വിളിച്ചു. തന്റെ രേഖ ലഭിക്കാൻ വേണ്ടി കാട്ടിയ ആ ആർജ്ജവം പണം നൽകാൻ കാട്ടിയിരുന്നെങ്കിൽ അത് ഒറ്റ ദിവസം കൊണ്ട് പാസാവും. വായ്പയായാണ് ബാങ്കിൽ നിന്ന് തനിക്ക് പണം നൽകിയത്. കർഷകരിൽ 90 ശതമാനവും വിദ്യാഭ്യാസമുള്ളവരല്ല. അവർ പറയുന്നിടത്ത് ഒപ്പിടും. വായ്പയായാണ് പണം കിട്ടുന്നതെന്ന് പലർക്കും അറിയില്ല.

എല്ലാവർക്കും രാഷ്ട്രീയമുണ്ട്. എന്റെ രാഷ്ട്രീയം ഈ വിഷയത്തിൽ ഞാൻ കലർത്തിയിട്ടില്ല. കർഷകരിൽ കൂടുതലും ഇടതുപക്ഷക്കാരാണ്. ഇടതുപക്ഷം ഭരിക്കുമ്പോഴാണ് കർഷകർക്ക് ആനുകൂല്യങ്ങൾ കൂടുതൽ ലഭിച്ചിരുന്നത്. അത് കിട്ടാതാവുമ്പോൾ ഞങ്ങൾക്ക് പ്രശ്നമുണ്ടാകില്ലേ? കേന്ദ്ര സർക്കാരിൽ നിന്ന് പണം വാങ്ങിയെടുക്കേണ്ടത് ഞങ്ങളല്ലല്ലോ. സർക്കാരല്ലേ? അത് ഇന്നലെയാണോ പറയേണ്ടത്? സാധാരണക്കാരായ നിരവധി പേർ മന്ത്രിക്ക് നിവേദനം കൊടുത്തു. അതിന് വിലയില്ലേയെന്നും അദ്ദേഹം ചോദിച്ചു.

'പറഞ്ഞതില്‍ ഉറച്ച് നിൽക്കുന്നു, 6 മാസം മുമ്പ് സംഭരിച്ച നെല്ലിന്‍റെ വില ഇനിയും കർഷകർക്ക് കൊടുക്കാത്തത് അനീതി '

ജയസൂര്യ പതിനായിരക്കണക്കിന് കർഷകർക്ക് വേണ്ടിയാണ് സംസാരിച്ചത്. അതിലെ യാഥാർത്ഥ്യ ബോധം മനസിലാക്കണം. അദ്ദേഹത്തിനെതിരെ സൈബർ ആക്രമണം നടത്തുകയല്ല വേണ്ടത്. അദ്ദേഹം മനുഷ്യപ്പറ്റുള്ള നടനാണെന്നും കൃഷ്ണപ്രസാദ് പറഞ്ഞു.

തനിക്ക് പണം കിട്ടിയത് ബാങ്കിൽനിന്ന് വായ്പയായിട്ടെന്ന് കൃഷ്ണപ്രസാദ്‌

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ലൈംഗിക വൈകൃത കുറ്റവാളികളെ 'വെൽ ഡ്രാഫ്റ്റഡ്' എന്ന് പറഞ്ഞ് ന്യായീകരിച്ചാൽ പൊതുസമൂഹം അംഗീകരിക്കില്ല; മുഖ്യമന്ത്രി
രാഹുൽ മാങ്കൂട്ടത്തിൽ വരുമോ? വരും, വോട്ട് ചെയ്യുമെന്ന് പ്രാദേശിക നേതാക്കൾ, പ്രതിഷേധിക്കാൻ ഡിവൈഎഫ്ഐയും ബിജെപിയും