മുരളീധരനെ പരാജയപ്പെടുത്തും; കോൺഗ്രസിൽ നിന്ന് കൂടുതൽ പേർ ബിജെപിയിലെത്തുമെന്നും പത്മജ

Published : Apr 09, 2024, 10:11 AM ISTUpdated : Apr 09, 2024, 12:08 PM IST
മുരളീധരനെ പരാജയപ്പെടുത്തും; കോൺഗ്രസിൽ നിന്ന് കൂടുതൽ പേർ ബിജെപിയിലെത്തുമെന്നും പത്മജ

Synopsis

തൃശ്ശൂരിൽ മുരളീധരന് വേണ്ടി പ്രതാപൻ മാറിക്കൊടുത്തതല്ലെന്നും നിയമസഭ ലക്ഷ്യമിട്ട് ഒരു കൊല്ലമായി പ്രവർത്തിക്കുന്നയാളാണ് പ്രതാപനെന്നും പത്മജ വേണുഗോപാൽ കൂട്ടിച്ചേര്‍ത്തു. 

തൃശ്ശൂര്‍: തൃശ്ശൂരിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരനെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പരാജയപ്പെടുത്തുമെന്ന് പത്മജ വേണുഗോപാൽ. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സ്ത്രീ വോട്ടർമാർക്കാണ് കൂടുതൽ ആവേശം. കോൺഗ്രസിൽ നിന്ന് ഇനിയും കൂടുതൽ പേർ ബിജെപിയിലെത്തുമെന്നും പത്മജ വേണുഗോപാൽ കൂട്ടിച്ചേര്‍ത്തു. 

തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ഒഴുക്കുണ്ടാവും. തന്നെ തോൽപ്പിച്ചവരാണ് ഇപ്പോള്‍ മുരളീധരനൊപ്പമുള്ളത്.  ഇവിടെ ചതിയുണ്ട് എന്ന് ഞാനന്ന് പറഞ്ഞിരുന്നു. എന്നെ ദ്രോഹിച്ച എല്ലാവരും മുരളീധരനെ വിടാതെ പിടികൂടിയിട്ടുണ്ട്. മുരളീധരന്‍ ജയിക്കുമെന്ന് പ്രതീക്ഷയില്ലെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. തൃശ്ശൂരിൽ ജയിക്കുന്നത് സുരേഷ് ഗോപിയായിരിക്കുമെന്നും പത്മജ പറയുന്നു. തൃശ്ശൂരിൽ മുരളീധരന് വേണ്ടി പ്രതാപൻ മാറിക്കൊടുത്തതല്ലെന്നും നിയമസഭ ലക്ഷ്യമിട്ട് ഒരു കൊല്ലമായി പ്രവർത്തിക്കുന്നയാളാണ് പ്രതാപനെന്നും പത്മജ വേണുഗോപാൽ കൂട്ടിച്ചേര്‍ത്തു. 

ന്യൂനപക്ഷങ്ങൾ ബിജെപിയോട് അടുത്ത് കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ പത്മജ, കേരളത്തിൽ ലൗ ജിഹാദുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. കേരളാ സ്റ്റോറി പ്രദർശിപ്പിക്കുന്നത് നല്ലതാണ്. കുട്ടികൾക്ക് സന്ദേശം നൽകുന്നത് വേണ്ടതാണെന്നും ലൗ ജിഹാദിനെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം