90 ദിവസം റിമാൻഡ് പൂർത്തിയായി, കട്ടിളപ്പാളി കേസിൽ സ്വാഭാവിക ജാമ്യം തേടി പത്മകുമാർ, ജാമ്യഹർജിയിൽ കോടതി നാളെ വിധി പറയും

Published : Feb 19, 2026, 12:20 PM IST
A pathmakumar

Synopsis

ഇതുവരെ പുറത്തിറങ്ങിയ 6 പ്രതികളിൽ 4 പേർക്കും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. കേസിലെ മറ്റൊരു പ്രതിയായ മുൻ ബോർഡ് അംഗം കെ.പി ശങ്കരദാസിന്റെ രണ്ട് ജാമ്യഹർജികളും ഈ മാസം 23 ന് പരിഗണിക്കുന്നുണ്ട്.

തിരുവനന്തപുരം: കട്ടിളപ്പാളി കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ സ്വാഭാവിക ജാമ്യാപേക്ഷയിൽ വിധി നാളെ. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരി​ഗണിക്കുന്നത്. കട്ടിളപ്പാളി കേസിൽ 90 ദിവസം റിമാൻഡ് പൂർത്തിയായതോടെയാണ് പത്മകുമാർ സ്വാഭാവിക ജാമ്യം തേടിയത്. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതും പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നു. സ്വാഭാവിക ജാമ്യം ലഭിച്ചാലും പത്മകുമാറിന് പുറത്തിറങ്ങാനാകില്ല. ദ്വാരപാലക ശിൽപ കേസിൽ ജയിലിൽ തുടരും. ദ്വാരപാലകയിലും 90 ദിവസത്തെ റിമാൻഡ് പൂർത്തിയാകുന്നതോടെ ജാമ്യ നീക്കം നടത്തും. ഇതുവരെ പുറത്തിറങ്ങിയ 6 പ്രതികളിൽ 4 പേർക്കും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. കേസിലെ മറ്റൊരു പ്രതിയായ മുൻ ബോർഡ് അംഗം കെ.പി ശങ്കരദാസിന്റെ രണ്ട് ജാമ്യഹർജികളും ഈ മാസം 23 ന് പരിഗണിക്കുന്നുണ്ട്. ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ് ശങ്കരദാസിന്റെ ജാമ്യനീക്കം.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'അന്താരാഷ്ട്ര സ്റ്റേഡിയം, സ്വിമ്മിംഗ് പൂൾ, തീയറ്റർ കോംപ്ലക്സ്'; ചെങ്ങന്നൂർ ഭാവിയിൽ അറിയപ്പെടുക സ്റ്റേഡിയത്തിന്‍റെ പേരിലെന്ന് സജി ചെറിയാൻ
'ആരും എന്നെ മതംമാറ്റാൻ ശ്രമിച്ചിട്ടില്ല, ഐഎസിൽ ചേരാൻ നിർബന്ധിച്ചിട്ടില്ല'; പർദ്ദ ധരിച്ചത് മുസ്ലീങ്ങളോട് ഐക്യപ്പെടാനെന്ന് ശ്രീജ നെയ്യാറ്റിന്‍കര