പാലാ ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് പിന്നാലെ ബിജെപി മണ്ഡലം പ്രസിഡന്റിനെ സസ്പെന്റ് ചെയ്തു

By Web TeamFirst Published Sep 23, 2019, 8:18 PM IST
Highlights
  • പാലാ നിയോജക മണ്ഡലം പ്രസിഡന്റിനെ ബിജെപി സസ്പെന്റ് ചെയ്‌തു
  • ബിനു പുളിക്കക്കണ്ടത്തിന് എതിരെയാണ് പാർട്ടി സ്ഥാനാർത്ഥി കൂടിയായ ജില്ല പ്രസിഡന്റിന്റെ നടപടി
  • അന്വേഷണ വിധേയമായാണ് ബിനുവിനെ സസ്പെന്റ് ചെയ്‌തത്

കോട്ടയം: കേരള കോൺഗ്രസ് ചെയർമാൻ കെഎം മാണിയുടെ നിര്യാണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന പാലായിൽ വോട്ടെടുപ്പിന് പിന്നാലെ പ്രാദേശിക നേതാവിനെ ബിജെപിയിൽ നിന്ന് സസ്പെന്റ് ചെയ്തു. പാലാ നിയോജക മണ്ഡലം പ്രസിഡന്റ് കൂടിയായ ബിനു പുളിക്കക്കണ്ടത്തിന് എതിരെയാണ് നടപടി.

പാർട്ടിയുടെ ജില്ലാ പ്രസിഡന്റ് എൻ ഹരിയാണ് നടപടിയെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്നാണ ഇദ്ദേഹത്തിനെതിരെയുള്ള കണ്ടെത്തൽ. അന്വേഷണ വിധേയമായാണ് നടപടിയെടുത്തിരിക്കുന്നത്. ഇന്ന് വൈകിട്ട് ആറ് മണിക്കാണ് ഇവിടെ വോട്ടെടുപ്പ് അവസാനിച്ചത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ബിജെപിക്ക് 24000 ത്തിലേറെ വോട്ട് ലഭിച്ചിരുന്നു. എൻ ഹരിയാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥിയായി ഇക്കുറിയും മത്സരിച്ചത്. 

click me!