പാലായില്‍ മാണി സി കാപ്പന്‍ തന്നെ? പ്രവര്‍ത്തനം സജീവമാക്കി ഇടതുക്യാമ്പ്

Published : Aug 26, 2019, 02:03 PM ISTUpdated : Aug 26, 2019, 02:39 PM IST
പാലായില്‍ മാണി സി കാപ്പന്‍ തന്നെ? പ്രവര്‍ത്തനം സജീവമാക്കി ഇടതുക്യാമ്പ്

Synopsis

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പേ തന്നെ എൽഡിഎഫ് താഴേത്തട്ട് മുതല്‍  പ്രവര്‍ത്തനം സജീവമാക്കിയിരിക്കുകയാണ്.   

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍  എന്‍സിപി നേതാവ് മാണി സി കാപ്പൻ ഇടതു മുന്നണി സ്ഥാനാര്‍ഥി ആയേക്കും .  സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പേ തന്നെ എൽഡിഎഫ് താഴേത്തട്ട് മുതല്‍  പ്രവര്‍ത്തനം സജീവമാക്കിയിരിക്കുകയാണ്. 

കാലങ്ങളായി എന്‍സിപിക്ക് നല്‍കിവരുന്ന പാലാ സീറ്റ് ഏറ്റടുക്കില്ലെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു. എൻസിപിയിലെ  ചേരിപ്പോര് പാലാ ഉപതെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാൻ ഇടതു മുന്നണി ഇടപെടുകയും ചെയ്തു. ഈ സാഹചര്യത്തിൽ പടലപിണക്കം മാറ്റിവച്ച് മാണി സി കാപ്പനെ തന്നെ സ്ഥാനാര്‍ഥിയാക്കാൻ എൻസിപിയിൽ ധാരണയായിട്ടുണ്ടെന്നാണ് സൂചന. ബുധനാഴ്ച എൻസിപി നേതൃയോഗം  ചേര്‍ന്ന് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി തീരുമാനിക്കും. തുടര്‍ന്ന്, പാര്‍ട്ടി നിര്‍ദേശം ഇടതു മുന്നണിയിൽ അവതരിപ്പിക്കും . 

തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ സിപിഎം  പ്രവര്‍ത്തനം സജീമാക്കിയിട്ടുണ്ട്. സിപിഎം  നേതൃയോഗങ്ങള്‍ പാലായില്‍ ചേര്‍ന്നു . മന്ത്രിമാര്‍ക്ക് ഉള്‍പ്പടെ തെരഞ്ഞെടുപ്പ് ചുമതല നല്‍കി താഴേത്തട്ടിൽ ശക്തമായ പ്രവര്‍ത്തനത്തിനാണ് ഇടതു മുന്നണി ഒരുങ്ങുന്നത് . തദ്ദേശ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണി നേട്ടമുണ്ടാക്കിയിരുന്നു. ഇതേ വിജയം ഉപതെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതിക്ഷയിലാണ് നേതാക്കള്‍. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്