പാലാ നഗരസഭ യോഗത്തിനിടെ നാടകീയ രംഗങ്ങൾ; ചെയർപേഴ്സന്‍റെ മൈക്ക് തട്ടി മാറ്റി, ബിനു പുളിക്കകണ്ടത്തിനെതിരെ പരാതി

Published : Sep 30, 2026, 06:39 PM IST
pala municipality

Synopsis

പാലാ നഗരസഭാ കൗൺസിൽ യോഗത്തിൽ ശുചീകരണ പദ്ധതികളെച്ചൊല്ലിയുള്ള തർക്കത്തിനിടെ കൗൺസിലർ ബിനു പുളിക്കകണ്ടം ചെയർപേഴ്സൺ മായ രാഹുലിന്റെ മൈക്ക് തട്ടിമാറ്റി. പൊതുമുതൽ നശിപ്പിച്ചെന്നും ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും ബിനു പുളിക്കകണ്ടത്തിനെതിരെ പരാതി.

കോട്ടയം: പാലാ നഗരസഭ കൗൺസിൽ യോഗത്തിനിടെ നാടകീയ രംഗങ്ങൾ. നഗരസഭാ ചെയർപേഴ്സൺ മായ രാഹുൽ സംസാരിക്കുന്നതിനിടയിൽ കൗൺസിലർ ബിനു പുളിക്കകണ്ടം മൈക്ക് തട്ടി മാറ്റി. നഗരസഭയിലെ ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പദ്ധതികൾ കൗൺസിലിൽ ചർച്ച ചെയ്തില്ല എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. യുഡിഎഫ് കൗൺസിലർമാരും ഡയസിന് മുന്നിൽ പ്രതിഷേധിച്ചു. ഇതിനിടെ അജണ്ടകൾ പാസാക്കിയെന്നു പറഞ്ഞു ചെയർപേഴ്സൺ മായ രാഹുൽ ഇറങ്ങിപ്പോയി.

നഗരസഭാ ചെയർപേഴ്സന്‍റെ മൈക്ക് തട്ടി മാറ്റിയ സംഭവത്തിൽ കൗൺസിലർ ബിനു പുളിക്കകണ്ടത്തിനെതിരെ പൊലീസിൽ പരാതി. ചെയർപേഴ്സണ്‍ മായ രാഹുൽ ആണ് പാലാ പൊലീസിൽ പരാതി നൽകിയത്. നഗരസഭയുടെ പൊതുമുതലിന് നാശം വരുത്തി എന്നാണ് പരാതി. ബിനു പുളിക്കകണ്ടം നഗരസഭയിൽ ഭീകരാന്തരീക്ഷം ഉണ്ടാക്കിയെന്നും ഇതുമൂലം വനിതാ കൗൺസിലർമാർക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടായെന്നും പരാതിയിൽ പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മന്ത്രിസഭാ യോഗത്തിൽ തീരുമാനം, എം.കെ. മുനീർ സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻ
പോഷകാഹാര ബോധവല്‍ക്കരണത്തിന് കുടുംബശ്രീയുടെ കരുതല്‍: എഫ്എന്‍എച്ച്ഡബ്ല്യു പദ്ധതിയുടെ ഭാഗമായി വിപുലമായ പ്രവര്‍ത്തന പരിപാടികള്‍