പട്ടാമ്പിയിൽ ടാങ്കർ ലോറിയിൽ ബൈക്കിടിച്ചു; കോളേജ് വിദ്യാർത്ഥിനി മരിച്ചു, ബൈക്ക് ഓടിച്ച സുഹൃത്ത് രക്ഷപ്പെട്ടു

Published : Feb 24, 2025, 07:44 PM IST
പട്ടാമ്പിയിൽ ടാങ്കർ ലോറിയിൽ ബൈക്കിടിച്ചു; കോളേജ് വിദ്യാർത്ഥിനി മരിച്ചു, ബൈക്ക് ഓടിച്ച സുഹൃത്ത് രക്ഷപ്പെട്ടു

Synopsis

പട്ടാമ്പിക്കടുത്ത് വള്ളൂർ രണ്ടാം മൈൽസിൽ ബൈക്ക് ടാങ്കർ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ കോളേജ് വിദ്യാർത്ഥിനി മരിച്ചു

പാലക്കാട്: പട്ടാമ്പിയിൽ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥി മരിച്ചു. പട്ടാമ്പി - പുലാമന്തോൾ പാതയിൽ വള്ളൂർ രണ്ടാം മൈൽസിനടുത്ത് ബൈക്ക് ടാങ്കർ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. പെരിന്തൽമണ്ണ ഏലംകുളം എറയത്ര വീട്ടിൽ ഫാത്തിമ അൻസിയ(18)യാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് കൊണ്ടോട്ടി സ്വദേശി പുത്തലംവീട്ടിൽ ഷമീർ പരുക്കുകളില്ലാതെ രക്ഷപെട്ടു. ഷെമീറും ഫാത്തിമയും സഞ്ചരിച്ച ബൈക്ക് ടാങ്കർ ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. റോഡിലേക്ക് തെറിച്ചു വീണ ഫാത്തിമയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഉടൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കലിൽ ഫാർമസി ഡിപ്ലോമ വിദ്യാർത്ഥിനിയായിരുന്നു ഫാത്തിമ അൻസിയ.


 

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം