
പാലക്കാട് : യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം പാലക്കാടിന്റെ രാഷ്ട്രീയ മതേതരത്വ വിജയമാണെന്ന് ഷാഫി പറമ്പിൽ എംപി. ടിവിയിലെ കൊടുങ്കാറ്റല്ല വോട്ടെണ്ണുന്ന 23ന് കാണുകയെന്ന് നേരത്തെ പറഞ്ഞിരുന്നു. അത് ശരിയെന്ന് തെളിഞ്ഞുവെന്ന് രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം മാധ്യമങ്ങളെ കണ്ട ഷാഫി പ്രതികരിച്ചു.
ബിജെപിയെ പാലക്കാട് നിന്നും മാറ്റാൻ ജനം തീരുമാനിച്ച് കഴിഞ്ഞു. പാലക്കാട് സിജെപി മുന്നണി (സിപിഎം ബിജെപി) പരാജയപ്പെട്ടുവെന്നാണ് പറയണ്ടത്. വടകരയിലെ കാഫിർ വിവാദവും, പാലക്കാട്ടെ പത്ര പരസ്യവിവാദവും ഓർക്കണം. സിപിഎം വർഗീയത പറയുന്നത് നിർത്തണം. തെരഞ്ഞെടുപ്പ് എല്ലാം കഴിഞ്ഞ് പോകും നാടിനിയും മുന്നോട്ട് പോകണ്ടേ എന്നാണ് വടകരയിൽ നേരത്തെ സിപിഎം പറഞ്ഞത്. ആ വാചകം ഞാൻ സിപിഎമ്മിനോട് അങ്ങോട്ട് ചോദിക്കുകയാണ്. നാടിനിയും മുന്നോട്ട് പോകണ്ടേേയെന്നും ഷാഫി ചോദിച്ചു. ഈ തിരഞ്ഞെടുപ്പിനെയും ജാതിയെയും മതത്തിന്റെയും അക്കൌണ്ടിലേക്ക് കെട്ടരുത്. പാലക്കാടിന്റെ ജനങ്ങളോടും ആ രീതി കാണിക്കരുതെന്നും ഷാഫി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam