
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മണ്ഡലം പിടിക്കാൻ നിർണായക നീക്കവുമായി എൽഡിഎഫ്. പെരിങ്ങോട്ടുകുറിശ്ശിയിലെ വിമത കോൺഗ്രസ് നേതാവ് എവി ഗോപിനാഥിനെ മത്സരിപ്പിക്കാനാണ് എൽഡിഎഫ് നീക്കമെന്നാണ് പുറത്തുവരുന്ന വിവരം. ഇക്കാര്യം സ്ഥിരീകരിച്ച് എവി ഗോപിനാഥും രംഗത്തെത്തി. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സിപിഎം നേതാക്കൾ ആശയ വിനിമയം നടത്തിയിരുന്നതായി എവി ഗോപിനാഥും ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഷാഫി പറമ്പിൽ ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചതിനെ തുടർന്നാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യം വന്നത്.
അതേസമയം, ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിലപാടിലാണ് എവി ഗോപിനാഥ്. തത്കാലം മത്സരിക്കാനില്ലെന്ന് എവി ഗോപിനാഥ് പ്രതികരിച്ചു. സിപിഎം നേതാക്കൾ ആശയ വിനിമയം നടത്തിയിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങളാണ് മാറി നിൽക്കാൻ കാരണം. പാലക്കാട്ടെ രാഷ്ട്രീയ സ്ഥിതി പ്രവചിക്കാനില്ലെന്നും എവി ഗോപിനാഥ് പറഞ്ഞു.
കള്ളക്കുറിച്ചി ദുരന്തം: പഴകിയ മെത്തനോൾ തെറ്റായ അനുപാതത്തിൽ വാറ്റിയതാണ് ദുരന്ത കാരണമെന്ന് പൊലീസ്
https://www.youtube.com/watch?v=Ko18SgceYX8