പാലക്കാട് ആവേശച്ചൂട്: അതിരാവിലെ മാർക്കറ്റിലെത്തി വോട്ട് ചോദിച്ച് രാഹുൽ; സരിൻ്റെ റോഡ് ഷോ വൈകിട്ട്

Published : Oct 19, 2024, 06:08 AM ISTUpdated : Oct 19, 2024, 06:15 AM IST
പാലക്കാട് ആവേശച്ചൂട്: അതിരാവിലെ മാർക്കറ്റിലെത്തി വോട്ട് ചോദിച്ച് രാഹുൽ; സരിൻ്റെ റോഡ് ഷോ വൈകിട്ട്

Synopsis

പാലക്കാട് ഉപതെരഞ്ഞെടുപ്പിൻ്റെ പ്രചാരണത്തിൻ്റെ ഭാഗമായി അതിരാവിലെ മാർക്കറ്റിലെത്തി വോട്ട് ചോദിച്ച് രാഹുൽ

പാലക്കാട്: സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞതോടെ പാലക്കാട് പ്രചാരണം ശക്തമാക്കാന്‍ മുന്നണികള്‍.രാഹുലും സരിനും ഏറ്റുമുട്ടുന്ന പാലക്കാടാണ് ഉപതെരെഞ്ഞെടുപ്പിലെ ഹൈ വോള്‍ട്ടേജ് മത്സരം നടക്കുന്നത്. രാവിലെ മാര്‍ക്കറ്റില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണം ആരംഭിക്കും. സരിന്‍ രാവിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ എത്തും. വൈകിട്ട് വിക്ടോറിയ കോളേജ് പരിസരത്ത് നിന്ന് തുടങ്ങി കോട്ടമൈതാനി വരെ പ്രത്യേക റോഡ് ഷോയുമുണ്ടാകും. ബിജെപി സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. 

ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് പാലക്കാട് മാർക്കറ്റിലേക്ക് സ്ഥാനാർത്ഥി മുൻ എംഎൽഎ ഷാഫി പറമ്പിലിനും കോൺഗ്രസ് പ്രവർത്തകർക്കും ഒപ്പം എത്തിയത്. തങ്ങൾ ഒന്നാം സ്ഥാനത്തിനായി മത്സരിക്കുമ്പോൾ ആരുമായാണ് ഡീൽ വെക്കേണ്ടത് എന്നായിരുന്നു ഷാഫി പറമ്പിലിൻ്റെ ചോദ്യം. പാലക്കാട് ഡീലുണ്ടെന്നും അത് ജനങ്ങളുമായാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചായക്കടയ്ക്കു മുന്നിൽ യുവാക്കൾ തമ്മിൽ തർക്കം, പിന്നാലെ ലോഡ്ജിലെത്തിയും ആക്രമണം; പ്രതികൾ പിടിയിൽ
ഇടതു മുന്നണിയുടെ കാലത്ത് സ്ത്രീസുരക്ഷ ജലരേഖ, വനിതാ മന്ത്രിമാർ എവിടെയെന്ന് ഷാനിമോൾ ഉസ്മാൻ