പാലക്കാട് ന​ഗരസഭയിൽ ബിജെപിക്ക് തിരിച്ചടിയോ? ലഭിച്ചത് കഴിഞ്ഞ തവണത്തേക്കാൾ കുറവ്, രാഹുലിനെ തുണക്കുമോ?

Published : Nov 23, 2024, 09:12 AM ISTUpdated : Nov 23, 2024, 09:28 AM IST
പാലക്കാട് ന​ഗരസഭയിൽ ബിജെപിക്ക് തിരിച്ചടിയോ? ലഭിച്ചത് കഴിഞ്ഞ തവണത്തേക്കാൾ കുറവ്, രാഹുലിനെ തുണക്കുമോ?

Synopsis

രാഹുൽ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോൺഗ്രസിന് ലഭിച്ചതിനേക്കാൾ 430 വോട്ട് കൂടിയിട്ടുണ്ട്. സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയായ പി സരിന് 111 വോട്ടും ലഭിച്ചതായാണ് കണക്ക്.   

പാലക്കാട്: പാലക്കാട് ഉപതെര‍ഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ആദ്യ മണിക്കൂറുകളിൽ ബിജെപി സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ മുന്നിലാണ്. ആദ്യ രണ്ട് റൗണ്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ന​ഗരസഭയിൽ കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ചതിനേക്കാൾ 700ഓളം വോട്ടുകളുടെ കുറവാണ് കൃഷ്ണകുമാറിന് ലഭിച്ചത്. ബിജെപി വോട്ട് ചോർന്നത് കോൺഗ്രസിലേക്കാണെന്നാണ് സൂചന. രാഹുൽ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോൺഗ്രസിന് ലഭിച്ചതിനേക്കാൾ 430 വോട്ട് കൂടിയിട്ടുണ്ട്. സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയായ പി സരിന് 111 വോട്ടും ലഭിച്ചു. ബിജെപിക്ക് നഗരസഭയിൽ വോട്ട് കുറഞ്ഞതോടെ കോണ്‍ഗ്രസ് പ്രവർത്തകർ ആഘോഷം തുടങ്ങിയിരിക്കുകയാണ്. നഗരസഭയിലെ ഭൂരിപക്ഷം കുറവ് രാഹുൽ മാങ്കൂട്ടത്തലിനെ തുണച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ, പാലക്കാട് മണ്ഡലത്തിൽ ആദ്യറൌണ്ടിൽ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ മുന്നിലാണ്. വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയും ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് മുന്നേറുന്നു. ഇടത് സ്ഥാനാർത്ഥി യു.ആർ പ്രദീപിന്റെ സ്വന്തം പഞ്ചായത്തായ ദേശമംഗലത്ത് വോട്ടെണ്ണുകയാണ്. ഇവിടെ വോട്ട് വർധിപ്പിക്കാനായാൽ ചേലക്കര ഇടത്തോട്ട് തന്നെയെന്ന് ഉറപ്പിക്കാം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ രാധാകൃഷ്ണന് 2,636 വോട്ട് ലീഡാണ് ഇവിടെ കിട്ടിയത്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ 148 വോട്ടായി ലീഡ് കുറഞ്ഞിരുന്നു. വയനാട്ടിൽ വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് കാൽ ലക്ഷത്തിനടുത്ത് വോട്ടിൻ്റെ ലീഡായി. 24227 വോട്ടിൻ്റെ ലീഡാണ് പ്രിയങ്ക ഗാന്ധിക്കുള്ളത്.  

വോട്ടെണ്ണൽ ആദ്യസൂചനകളിൽ ചേലക്കരയിൽ 'ഇടത്' കാറ്റ്, വയനാട്ടിൽ 'പ്രിയങ്ക'രം, പാലക്കാട് ബിജെപി മുന്നിൽ

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജീവിച്ചിരിക്കെ 'മരണം'; കൊല്ലത്ത് റിട്ട കോളേജ് അധ്യാപകൻ കടുത്ത പ്രതിസന്ധിയിൽ; വോട്ടർ പട്ടികയിൽ പേര് നീക്കി, എസ്ഐആറിലും പുറത്ത്
തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് നിർണായകം; സ്ഥാനാർത്ഥി മരിച്ച ഡിവിഷനിഷ തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ