പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസറുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്

Published : Jun 07, 2020, 03:13 PM IST
പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസറുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്

Synopsis

കൊവിഡ് ഫലം നെഗറ്റീവ് ആണെങ്കിലും നിരീക്ഷണ കാലാവധി പൂർത്തിയാകുന്നതുവരെ വീട്ടിലിരിക്കാനാണ് ഡിഎംഒയുടെ തീരുമാനം

പാലക്കാട്: കൊവിഡ് ബാധിച്ച ആരോഗ്യപ്രവർത്തകരോട് സമ്പർക്കത്തിൽ വന്ന ജില്ലാ മെഡിക്കൽ ഓഫീസർ കെപി റീത്തയ്ക്ക് വൈറസ് ബാധയേറ്റിട്ടില്ലെന്ന് വ്യക്തമായി. ഇവരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. 

കൊവിഡ് ഫലം നെഗറ്റീവ് ആണെങ്കിലും നിരീക്ഷണ കാലാവധി പൂർത്തിയാകുന്നതുവരെ വീട്ടിലിരിക്കാനാണ് ഡിഎംഒയുടെ തീരുമാനം. ഇവിടെ ഇരുന്ന് ഔദ്യോഗിക കാര്യങ്ങൾ നിയന്ത്രിക്കുമെന്നും അവർ അറിയിച്ചിട്ടുണ്ട്. 

കൊവിഡ് 19 സ്ഥിരീകരിച്ച ചില ആരോഗ്യ പ്രവർത്തകരുമായി സമ്പർക്കമുണ്ടായതിനാലാണ്  ഡിഎംഒ ഹോം ക്വാറന്റൈനിൽ പ്രവേശിച്ചത്. കഴിഞ്ഞ് ജൂൺ 11 നാണ് ഇവരുടെ 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാകുക. ജൂൺ 12 മുതൽ നേരിട്ട് ജോലിയിൽ സജീവമാകുമെന്നും ഡി.എം.ഒ അറിയിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ് സി/ എസ് ടി വകുപ്പിനെതിരെ പരാതിയുമായി ആദിവാസി ദമ്പതികൾ;`ഗർഭകാലത്ത് ആവശ്യമായ സഹായം നൽകിയില്ല, കുഞ്ഞുങ്ങൾക്ക് നൽകുന്നത് തിളപ്പിച്ചാറിയ വെള്ളം'
ബെം​ഗളൂരു മലയാളികൾക്ക് ആശ്വാസം; എട്ട് സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് ഓ​ഗസ്റ്റ് അവസാനം വരെ നീട്ടി