കല്ലടിക്കോട്ടെ പഥസഞ്ചലനത്തിൽ ആ‍ർ എസ് എസ് യൂണിഫോം ധരിച്ച് പങ്കെടുത്തു: പാലക്കാട് എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

Published : Nov 11, 2025, 12:16 PM IST
excise officer

Synopsis

ആർഎസ്എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന് മണ്ണാർക്കാട് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻറ് ഇൻസ്പെക്ടർ കെവി ഷൺമുഖന് സസ്പെൻഷൻ. സർക്കാർ ജീവനക്കാരുടെ സർവീസ് ചട്ടങ്ങൾ ലംഘിച്ചുവെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് കമ്മീഷണറുടെ നടപടി. 

പാലക്കാട്: ആ‍ർ എസ് എസ് പരിപാടിയിൽ പങ്കെടുത്ത എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പാലക്കാട് മണ്ണാർക്കാട് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻറ് ഇൻസ്പെക്ടർ കെവി ഷൺമുഖനെയാണ് സസ്പെൻഡ് ചെയ്തത്. പാലക്കാട് ജില്ലാ പൊലീസ് മേധാവി നൽകിയ അന്വേഷണ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മിഷണറുടെതാണ് നടപടി. ഒക്ടോബർ രണ്ടിന് പാലക്കാട് കല്ലടിക്കോട് നടന്ന പഥസഞ്ചലനത്തിൽ ആ‍ർ എസ് എസ് യൂണിഫോം ധരിച്ച് പങ്കെടുത്തുവെന്നാണ് കണ്ടെത്തൽ. സർക്കാർ ജീവനക്കാർ പാലിക്കേണ്ട സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തി. പൊലീസിന് പുറമെ എക്സൈസും സമാന്തരമായി അന്വേഷണം നടത്തിയിരുന്നു. ഷൺമുഖനെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

ചാലിശ്ശേരി സെൻ്ററിലെ ആറ് കടകളിൽ വൻ തീപിടിത്തം; ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത്, തീയണക്കാനുള്ള ശ്രമം തുടരുന്നു
കേരളത്തിലെ എസ്ഐആർ നീട്ടി; സമയക്രമം മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ, എന്യുമറേഷൻ ഫോം ഡിസംബർ 18 വരെ സ്വീകരിക്കും