പാലക്കാട് ദുരഭിമാനക്കൊല: അന്വേഷണം ക്രൈംബ്രാഞ്ച് ഇന്ന് ഏറ്റെടുക്കും

Published : Dec 28, 2020, 06:34 AM ISTUpdated : Dec 28, 2020, 09:23 AM IST
പാലക്കാട് ദുരഭിമാനക്കൊല: അന്വേഷണം ക്രൈംബ്രാഞ്ച് ഇന്ന്  ഏറ്റെടുക്കും

Synopsis

കേസില്‍ രണ്ടു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്ത് ഇന്നലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി.  

പാലക്കാട്: തേങ്കുറുശ്ശിയിലെ ദുരഭിമാനകൊലയില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തിങ്കളാഴ്ച ഏറ്റെടുക്കും. ഡിവൈഎസ്പി സുന്ദരന്റെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവത്തില്‍ ലോക്കല്‍ പൊലീസിനെതിരെ ആരോപണം ഉയര്‍ന്നതോടെയാണ് പാലക്കാട് എസ്പി  അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്.  ഡിവൈഎസ്പി സുന്ദരന്റെ നേതൃത്വത്തിലാണ് അന്വേഷണം. കേസില്‍ രണ്ടു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്ത് ഇന്നലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി.

അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛന്‍ പ്രഭുകുമാര്‍, അമ്മാവന്‍ സുരേഷ് എന്നിവരെയാണ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. റിമാന്റിലായ ഇവരെ ചോദ്യം ചെയ്യാനായി അന്വേഷണസംഘം പിന്നീട് കസ്റ്റഡിയില്‍ വാ ങ്ങും. കേസില്‍ പൊലീസിന്റെ വീഴ്ച പരിശോധിയ്ക്കുമെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞു. ഇന്ന് ജില്ലയില്‍ എത്തുന്ന മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ വിശദീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് രാവിലെ ആറു മുതൽ രാത്രി എട്ടുവരെ വിലക്ക്; കാലവർഷം നേരിടാൻ താമരശ്ശേരി ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തി
മുഖ്യമന്ത്രി സതീശന്റെ അർധനഗ്ന ചിത്രം കൃത്രിമമായി നിർമ്മിച്ച് വാട്‌സ്ആപ്പിൽ പ്രചരിപ്പിച്ചവർക്ക് കുരുക്ക്, 2 പേർക്കെതിരെ പൊലീസ് കേസെടുത്തു