
വയനാട്: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സണ്ണി ജോസഫ് എംഎൽഎയെ തിരഞ്ഞെടുത്തതിൽ പ്രതികരിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. കോൺഗ്രസ് പ്രവർത്തകനെന്ന നിലയിൽ വ്യക്തിപരമായി സന്തോഷത്തിന് അതിരുകളില്ലാത്ത നിമിഷം എന്നാണ് രാഹുൽ പറഞ്ഞത്. ഒരു സാധാരണ പ്രവർത്തകനെ ആവേശത്തിലാക്കുന്ന ഉജ്ജ്വലമായ തീരുമാനമെടുത്ത കോൺഗ്രസിന്റെ ഹൈക്കമാന്റിന് രാഹുൽ മാങ്കൂട്ടത്തിലി സ്നേഹാഭിവാദ്യങ്ങൾ അർപ്പിക്കുകയും ചെയ്തു.
'കഴിഞ്ഞ നാല് വർഷക്കാലമായി ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഒരു കാലത്ത് കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തെ വളരെ ധീരമായി നയിച്ച, കോൺഗ്രസിന്റെ ഓരോ കോണിലുള്ള പ്രവർത്തകന്റെ വിശ്വാസവും ആത്മാഭിമാനവും ഉയർത്തിയ കെ സുധാകരൻ പ്രസിഡന്റ് പദവിയിൽ നിന്ന് മാറുമ്പോൾ അദ്ദേഹത്തിനെ കോൺഗ്രസിന്റെ വർക്കിങ് കമ്മറ്റിയിലേക്ക് ഉൾപ്പെടുത്തിയിരിക്കുകയാണ്. കെപിസിസിയുടെ പ്രസിഡന്റായി കണ്ണൂരിൽ നിന്ന് തന്നെയാണ് ഒരാളെ തിരഞ്ഞെടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് സ്പെഷലിസ്റ്റുകളുടെ ഒരു ടീമിനെയാണ് ഹൈക്കമാന്റ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. സണ്ണി ജോസഫ് ഒരു തിരഞ്ഞെടുപ്പ് വിദഗ്ധനാണ്' എന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam