സ്കൂൾ പരിസരത്ത് നിരീക്ഷണം ശക്തമാക്കി; പാലക്കാട് അടച്ചിട്ട സ്കൂൾ നാളെ തുറക്കും, വനംമന്ത്രിക്ക് കത്ത് നൽകി അധികൃതർ

Published : Oct 23, 2025, 05:51 PM IST
School Holiday Calendar October 2025

Synopsis

പുലിയെ പിടികൂടാനുള്ള കൂടും, സ്കൂൾ പരിസരത്ത് പ്രത്യേക കമ്പിവേലിയും, ക്യാമറയും സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ വനംമന്ത്രിക്ക് കത്ത് നൽകി. സ്കൂൾ പരിസരത്ത് വനം വകുപ്പ് നിരീക്ഷണം ശക്തമാക്കി.

പാലക്കാട്: പുലിയെ ഭയന്ന് അടച്ചിട്ട മുള്ളി ട്രൈബൽ ജിഎൽപി സ്കൂൾ നാളെ തുറക്കും. വന്യജീവി ശല്യം തടയുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കും എന്ന വനംവകുപ്പിന്റെ ഉറപ്പിലാണ് സ്കൂൾ നാളെ തുറക്കുന്നത്. പുലിയെ പിടികൂടാനുള്ള കൂടും, സ്കൂൾ പരിസരത്ത് പ്രത്യേക കമ്പിവേലിയും, ക്യാമറയും സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ വനംമന്ത്രിക്ക് കത്ത് നൽകി. സ്കൂൾ പരിസരത്ത് വനം വകുപ്പ് നിരീക്ഷണം ശക്തമാക്കി.

സബ് കളക്ടറുടെ നേതൃത്വത്തിൽ നടക്കുന്ന അദാലത്തിലും വിഷയം അവതരിപ്പിക്കുമെന്ന് സ്കൂൾ അധികൃതർ പ്രതികരിച്ചു. അറുപതോളം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിന് അരികിൽ കഴിഞ്ഞദിവസം പുലിയെത്തിയിരുന്നു. രക്ഷിതാക്കളുടെ ആശങ്ക പരിഗണിച്ചാണ് സ്കൂളിന് അധികൃതർ അവധി പ്രഖ്യാപിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒരു പോസ്റ്റൽ ബാലറ്റിൽ ആര്‍ക്കും വോട്ടില്ല, ബിജെപി എൽഡിഎഫിനോട് തോറ്റത് ഒരു വോട്ടിന്, പൂമംഗലം പഞ്ചായത്തിൽ സൂപ്പര്‍ ക്ലൈമാക്സ്
കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്