മുരളീധരൻ മയക്കുമരുന്ന് കടത്തിയത് 5 തവണ, ഒടുവിൽ പിടിയിലായത് 36 കോടിയുടെ മെഥാക്വിനോളുമായി

Published : Aug 22, 2022, 10:56 AM IST
മുരളീധരൻ മയക്കുമരുന്ന് കടത്തിയത് 5 തവണ, ഒടുവിൽ പിടിയിലായത് 36 കോടിയുടെ മെഥാക്വിനോളുമായി

Synopsis

ബാ​ഗിന്റെ അടിയിൽ പ്രത്യേകം അറയുണ്ടാക്കി അതിലാണ് 18 കിലോയോളം വരുന്ന മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. സെക്യുരിറ്റ് വിഭാ​ഗത്തിന്റെ പരിശോധനയിൽ മയക്കുമരുന്ന് കണ്ടെത്തി. എട്ട് പാക്കറ്റുകളിലാക്കിയാണ് സൂക്ഷിച്ചിരുന്നത്.

കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായ മലയാളിയായ മുരളീധരൻ നായർ മയക്കുമരുന്ന് കടത്തിയത് അഞ്ച് തവണ. 55 കാരനായ ഇയാൾ 18 കിലോ മെഥോകിനോളുമായാണ് ഒടുവിൽ പിടിയിലായത്. അന്താരാഷ്ട്ര മാർക്കറ്റിൽ 36 കോടി രൂപ വിലമിതിക്കുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തിരിക്കുന്നത്. പാലക്കാട് സ്വ​ദേശിയാണ് മുരളീധരൻ നായർ. സിംബാബ്വേയിൽ നിന്ന് ദോഹ വഴിയാണ് ഇയാൾ കൊച്ചിയിലെത്തിയത്. ഖത്തർ എയർവേസിലാണ് ഇയാൾ കൊച്ചിയിലെത്തിയത്. എയർ ഏഷ്യ വിമാനത്തിൽ ദില്ലിയിലേക്ക് പറക്കാനിരിക്കെയാണ് കൊച്ചി എയർപോർട്ട് സുരക്ഷാ വിഭാ​ഗം മുരളീധരൻ നായരെ പിടികൂടുന്നത്. 

ബാ​ഗിന്റെ അടിയിൽ പ്രത്യേകം അറയുണ്ടാക്കി അതിലാണ് 18 കിലോയോളം വരുന്ന മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. സെക്യുരിറ്റ് വിഭാ​ഗത്തിന്റെ പരിശോധനയിൽ മയക്കുമരുന്ന് കണ്ടെത്തി. എട്ട് പാക്കറ്റുകളിലാക്കിയാണ് സൂക്ഷിച്ചിരുന്നത്. ത്രീഡി എം.ആർ.ഐ.' സ്‌കാനിങ് ഉപകരണമാണ് മയക്കുമരുന്ന് കണ്ടുപിടിക്കാൻ സഹായകമായത്. പിടിച്ചെടുത്ത മയക്കുമരുന്ന് പരിശോധനയ്ക്കായി കസ്റ്റംസ് ലബോറട്ടറിയിലേക്ക് അയച്ചു.

മുരളീധരൻ നായരിൽ നിന്ന് മയക്കുമരുന്ന് വാങ്ങാൻ ദില്ലി വിമാനത്താവളത്തിൽ കാത്തുനിന്ന് നൈജീരിയൻ യുവതിയും കസ്റ്റംസിന്റെ പിടിയിലായി. ഇവരിൽ നിന്ന് 2.20 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. ഇവരെ അന്വേഷണത്തിനായി കൊച്ചിയിലേക്ക് കൊണ്ടുവരും. 

മുരളീധരൻ നായർ നേരത്തെയും മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നാണ്  സൂചനകൾ. അഞ്ച് വട്ടം സിംബാബ്വേയിലേക്കും തിരിച്ചും യാത്ര ചെയ്തിട്ടുണ്ട്. ബിസിനസ് ആവശ്യത്തിനാണ് സിംബാബ്വേ യാത്ര നടത്തുന്നതെന്നാണ് ഇയാളുടെ മൊഴി. എന്നാൽ സിംബാബ്വെയിലെ ഹരാരെയിൽ നിന്നാണ് മെഥാക്വിനോൾ കൊണ്ടുവന്നതെന്നാണ് റിപ്പോർട്ട്. ഈ മയക്കുമരുന്ന് ദില്ലിയിലെത്തിക്കാനാണ് ഇയാൾക്ക് നിർദ്ദേശം ലഭിച്ചിരിക്കുന്നത്. കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് വിവരമറിയിച്ചതിനെ തുടർന്ന് ദില്ലി വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോ​ഗസ്ഥർ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കൈപ്പറ്റാനായി കാത്തുനിന്ന് നൈജീരിയൻ സ്വദേശി പിടിയിലാകുന്നത്. രണ്ട് ലക്ഷം രൂപയും വിമാന ടിക്കറ്റുമാണ് മയക്കുമരുന്ന് എത്തിക്കുന്നതിന് മുരളീധരൻ നായരുടെ പ്രതിഫലം. 

മലേറിയയ്ക്കുള്ള മരുന്നായി ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത മെഥക്വിനോളിന്റെ അമിത ഉപയോ​ഗം മരണത്തിന് വരെ കാരണമാകും. മാത്രമല്ല, ഇതിന്റെ എഫക്ട് എട്ട് മണിക്കൂർ വരെ നീണ്ട് നിൽക്കും. ബ്രിട്ടൻ ഉൾപ്പെടെ പല രാജ്യങ്ങളിലും ഉറക്കമരുന്നായി ഇത് ഉപയോ​ഗിച്ചിരുന്നു. മയക്കുമരുന്നായി ഉപയോ​ഗിക്കാൻ ആരംഭിച്ചതോടെ മെഥക്വിനോളിന് അന്താരാഷ്ട്ര മാർക്കറ്റിൽ മൂല്യം കൂടി. ഇന്ത്യയിൽ ഇത് കൈവശം വയ്ക്കുന്നത് കുറ്റകൃത്യമാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജനുവരി 17 പുരുഷാവകാശ ദിനമായി ആചരിക്കും, പുരുഷന്മാർക്ക് വേണ്ടി ഹെൽപ് ലൈൻ നമ്പറും ആപ്പും കൊണ്ടുവരും: രാഹുൽ ഈശ്വർ
വഴിയരികിൽ ഉപേക്ഷിച്ച സിറിഞ്ചുകൾ കുത്തിക്കയറി 13കാരന് പരിക്ക്; ആറുമാസം നിരീക്ഷണം, മകൻ്റെ ഭാവിയിൽ ആശങ്കയുണ്ടെന്ന് രക്ഷിതാക്കൾ