ബസിന് മുകളിൽ ആളുകളെ ഇരുത്തി സർവ്വീസ്: ജീവനക്കാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും

Published : Apr 06, 2022, 05:07 PM ISTUpdated : Apr 06, 2022, 11:34 PM IST
ബസിന് മുകളിൽ ആളുകളെ ഇരുത്തി സർവ്വീസ്: ജീവനക്കാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും

Synopsis

പലതവണ ആവശ്യപ്പെട്ടിട്ടും ആളുകൾ ഇറങ്ങാൻ തയ്യാറാകാതിരുന്നതോടെയാണ് ബസ് സർവ്വീസ് നടത്തേണ്ടി വന്നതെന്നായിരുന്നു ജീവനക്കാരുടെ വിശദീകരണം

പാലക്കാട്: പാലക്കാട് നെന്മറ - വല്ലങ്ങി വേലയ്ക്ക് ശേഷം സ്വകാര്യ ബസിന് മുകളില്‍ ആളുകളെ ഇരുത്തി സർവ്വീസ് നടത്തിയ സംഭവത്തില്‍ നടപടി. രണ്ട് ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സാണ് സസ്പെന്‍ഡ് ചെയ്യുക. സസ്പെന്‍ഷന്‍ നടപടിയുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ ആര്‍ടിഒയുടെ ഉത്തരവ് ഇന്ന് ഇറങ്ങും. കൂടുതല്‍ ബസുകളില്‍ നിയമ ലംഘനം നടന്നിട്ടുണ്ടോ എന്ന കാര്യത്തിലും പരിശോധന ഉണ്ടാത്തുമെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം, സംഭവത്തിൽ വിശദീകരണവുമായി ബസ് ജീവനക്കാർ രം​ഗത്തെത്തി. വേല ദിവസം തിരക്ക് നിയന്ത്രണവിധേയമായിരുന്നില്ല. പലതവണ ആവശ്യപ്പെട്ടിട്ടും ആളുകൾ ഇറങ്ങാൻ തയ്യാറാകാതിരുന്നതോടെയാണ് ബസ് സർവ്വീസ് നടത്തേണ്ടി വന്നതെന്നായിരുന്നു ജീവനക്കാരുടെ വിശദീകരണം. നിരവധി ബസുകളിൽ സമാനമായ രീതിയിൽ യാത്രക്കാരെ കയറ്റി സർവ്വീസ് നടത്തിയെങ്കിലും ഒരു ബസിലെ ജീവനക്കാർക്കെതിരെ മാത്രമാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്. ഇതിന് പിന്നിൽ ചിലരുടെ വ്യക്തി താത്പര്യങ്ങളുണ്ടെന്നും ജീവനക്കാർ കുറ്റപ്പെടുത്തുന്നു.

ബസിന്റെ മുകളിലെ ക്യാരിയർ നിറയെ യാത്രക്കാർ, ടിക്കറ്റ് നൽകുന്ന കണ്ടക്ടറുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സന എന്ന സ്വകാര്യ ബസിലെ ഡ്രൈവർ തൗഫീഖ്, കണ്ടക്ടർ നസീബ് എന്നിവർക്കെതിരെ നടപടി എടുക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്. ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്യാനാണ് തീരുമാനം. എന്നാൽ പലതവണ യാത്രക്കാരോട് ആവശ്യപെട്ടിട്ടും ഇറങ്ങാൻ കൂട്ടാക്കിയില്ലെന്നും പൊലീസുകാർക്ക് പോലും നിയന്ത്രിക്കാൻ കഴിയാതിരുന്ന ജനക്കൂട്ടത്തോട് തങ്ങൾ എങ്ങനെ പെരുമാറണമെന്നും ചോദിക്കുകയാണ് ബസ് ജീവനക്കാർ. 

Also Read : അമ്പലമതിൽ തുരന്ന് മോഷണം, തിരിച്ചിറങ്ങാനാകാതെ ദ്വാരത്തിൽ കുടുങ്ങി; അലറിവിളിച്ച കളളനെ പൊക്കി നാട്ടുകാർ 

പൊലീസ് വാഹന പരിശോധനക്കിടയിൽ കുപ്രസിദ്ധ മോഷ്ടാവും സഹായിയും പിടിയിൽ

 

കൊല്ലങ്കോട് പൊലീസ് നടത്തിയ വാഹന പരിശോധനക്കിടയിൽ കുപ്രസിദ്ധ മോഷ്ടാവും സഹായിയും പിടിയിൽ. നെന്മാറ സ്വദേശി ജലീൽ, കുഴൽമന്ദം സ്വദേശി അബ്ദുറഹ്മാൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പുലര്‍ച്ചെ കൊല്ലങ്കോട് എസ് ഐയുടെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്കിലെത്തിയ രണ്ട് നിർത്താതെ പോയി. ബൈക്ക് പിന്തുടര്‍ന്ന് പിടികൂടിയപ്പോഴാണ് കുപ്രസിദ്ധ മോഷ്ടാവായ ജലീലും സഹായിയുമാണെന്ന് തിരിച്ചറിഞ്ഞത്. നിരവധി കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന ജലീൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം നടത്തിവരികയായിരുന്ന ഇയാൾക്കെതിരെ പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിൽ നിരവധി മോഷണ കേസുകൾ നിലവിലുണ്ട്.

കഴിഞ്ഞ ഡിസംബറിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും തട്ടിയെടുത്ത ബൈക്കിൽ കറങ്ങിയാണ് ഇരുവരും മോഷണം പതിവാക്കിയിരുന്നത്. ബൈക്കിൽ ഉപയോഗിച്ചിരുന്നതും വ്യാജ നമ്പർ പ്ലെയിറ്റാണ്. കഴിഞ്ഞ മാസം വാളയാറിലെ ക്ഷേത്രത്തിൽ മോഷണം നടത്തിയതും ഇരുവരും ചേർന്നാണെന്നും തെളിഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Also Read : പൊലീസിന് നേരെ പൊതു മുതൽ നശിപ്പിച്ച കേസിലെ പ്രതിയുടെ ആക്രോശം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചായക്കടയ്ക്കു മുന്നിൽ യുവാക്കൾ തമ്മിൽ തർക്കം, പിന്നാലെ ലോഡ്ജിലെത്തിയും ആക്രമണം; പ്രതികൾ പിടിയിൽ
ഇടതു മുന്നണിയുടെ കാലത്ത് സ്ത്രീസുരക്ഷ ജലരേഖ, വനിതാ മന്ത്രിമാർ എവിടെയെന്ന് ഷാനിമോൾ ഉസ്മാൻ