POCSO case : പാലക്കാട് 14കാരനെ പീഡിപ്പിച്ചയാൾക്ക് 21 വർഷവും 10 വയസുകാരിയെ പീഡിപ്പിച്ചയാൾക്ക് 5 വർഷവും തടവ്

Published : Dec 31, 2021, 02:23 PM IST
POCSO case : പാലക്കാട് 14കാരനെ പീഡിപ്പിച്ചയാൾക്ക് 21 വർഷവും 10 വയസുകാരിയെ പീഡിപ്പിച്ചയാൾക്ക് 5 വർഷവും തടവ്

Synopsis

തമിഴ്നാട് വെല്ലൂർ സ്വദേശിയായ ശ്രീനിവാസനെയാണ് പട്ടാമ്പി പോക്സോ കോടതി 14 കാരനെ പീഡിപ്പിച്ച കേസിൽ കുറ്റവാളിയെന്ന് കണ്ടെത്തി ശിക്ഷിച്ചത്

പാലക്കാട്: പാലക്കാട് രണ്ട് വ്യത്യസ്ത പോക്സോ കേസുകളിൽ കുറ്റവാളികൾക്ക് കോടതി ശിക്ഷ വിധിച്ചു. പാലക്കാട് പട്ടാമ്പിയിൽ 14 വയസുകാരനെ പീഡിപ്പിച്ച പ്രതിക്ക് 21 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഷൊർണൂരിൽ 10 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ച് വർഷമാണ് തടവ് ശിക്ഷ.

തമിഴ്നാട് വെല്ലൂർ സ്വദേശിയായ ശ്രീനിവാസനെയാണ് പട്ടാമ്പി പോക്സോ കോടതി 14 കാരനെ പീഡിപ്പിച്ച കേസിൽ കുറ്റവാളിയെന്ന് കണ്ടെത്തി ശിക്ഷിച്ചത്. കേസിൽ ശ്രീനിവാസൻ അടക്കുന്ന പിഴ തുക പീഡനത്തിന് ഇരയായ കുട്ടിക്ക് കൈമാറാനും വിചാരണ കോടതി വിധിച്ചിട്ടുണ്ട്. 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

അതേസമയം ഷൊര്‍ണൂരില്‍ പത്തുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കുറുവാട്ടൂര്‍ സ്വദേശിയായ അബ്ബാസിനെ(56)യാണ് പട്ടാമ്പി പോക്സോ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. പ്രതി അര ലക്ഷം രൂപ പിഴയടക്കണം. 2020 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആരോഗ്യരംഗത്തെ അടുത്ത വിപ്ലവത്തിനുള്ള ആശയം നിങ്ങളുടെ മനസിലുണ്ടോ? കൈപിടിച്ചുയർത്താൻ കൈ നീട്ടി എച്ച്എൽഎൽ
നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപകര്‍പ്പ് പുറത്ത്; ഗൂഢാലോചന നടന്നതിന് തെളിവ് അപര്യാപതം, ദിലീപ് പണം നല്‍കിയതിനും തെളിവില്ല