പാലക്കാട് ഡിവിഷനെ 'വെട്ടിമുറിക്കാൻ' തീരുമാനം; മംഗളൂരു സ്റ്റേഷൻ അടക്കം ഇനി മൈസൂരു ഡിവിഷനിൽ

Published : Aug 21, 2026, 10:02 PM IST
palakkad railway division split mangaluru station to come under mysuru division

Synopsis

മംഗലാപുരം റെയിൽവേ സ്റ്റേഷൻ അടക്കമുള്ള പ്രദേശം പാലക്കാട് ഡിവിഷനിൽ നിന്ന് മാറ്റി മൈസൂർ ഡിവിഷന്‍റെ ഭാഗമാകും

തിരുവനന്തപുരം: മംഗലാപുരം റെയിൽവേ സ്റ്റേഷൻ അടക്കമുള്ള പ്രദേശം പാലക്കാട് ഡിവിഷനിൽ നിന്ന് മാറ്റി മൈസൂർ ഡിവിഷന്‍റെ ഭാഗമാകും. ഇത് സംബന്ധിച്ച് റെയിൽവേ ഉത്തരവ് പുറത്തിറക്കി. ഉത്തരവ് വന്നെങ്കിലും മാറ്റം ഒക്ടോബർ 1 മുതൽ ആണ് നിലവിൽ വരിക. ഇതോടെ മംഗലാപുരത്തുനിന്ന് പുറപ്പെടുന്നതും കേരളത്തിലൂടെ സഞ്ചരിക്കുന്നതുമായ ട്രെയിനുകളുടെ നിയന്ത്രണം പൂർണമായും മൈസൂർ ഡിവിഷനിലേക്ക് മാറ്റപ്പെടും. കണ്ണൂർ അവസാനിക്കുന്ന ട്രെയിനുകൾ മംഗലാപുരത്തേക്ക് നീട്ടണമെങ്കിൽ ഇനി മൈസൂർ ഡിവിഷന്‍റെ അനുമതി കൂടി വേണ്ടി വരും.

പുതിയ മാറ്റത്തോടെ പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലുള്ള ഏറ്റവും അധികം വരുമാനം ഉള്ള പനമ്പൂർ സ്റ്റേഷൻ അടക്കം മൈസൂർ ഡിവിഷനു കീഴിലാവും. തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്തെത്തി. തീരുമാനത്തിൽ നിന്ന് ഉടൻ പിന്മാറണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രി അടക്കമുള്ളവർക്ക് കത്തയച്ചിരിക്കുകയാണ് ഉണ്ണിത്താൻ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഓണാഘോഷത്തിന് റീലെടുക്കാൻ വാഹനവുമായെത്തി, സംശയം തോന്നി പരിശോധിച്ചപ്പോൾ കുടുങ്ങി; യുവാവ് എംഡിഎംഎയുമായി പിടിയിൽ
തിരക്ക് പരിഗണിച്ച് തീരുമാനം; നാല് ഓണം സ്പെഷ്യൽ ട്രെയിനുകൾക്ക് കൂടി അനുവദിച്ചു, കരുനാഗപ്പള്ളി, കായംകുളം സ്റ്റേഷനുകളിലും സ്റ്റോപ്