ജോലി വാ​ഗ്ദാനം ചെയ്ത് പീഡനമെന്ന് പരാതി; ശ്രീകൃഷ്ണപുരം പഞ്ചായത്തം​ഗം സി സുജിത് ഒളിവിൽ, പ്രതിയെ സംരക്ഷിക്കുന്നതായി ആരോപണം

Published : Jun 02, 2026, 08:13 AM IST
palakakd sexual assault case

Synopsis

2025 മാർച്ച് മുതൽ 2026 മെയ് വരെ പീഡനം നടന്നതായും പരാതിയിൽ പറയുന്നുണ്ട്. പ്രതിയെ പൊലീസ് സംരക്ഷിക്കുന്നതായി ബിജെപി ജില്ല പ്രസിഡൻ്റ് പ്രശാന്ത് ശിവൻ ആരോപിച്ചു.

പാലക്കാട്: സിപിഎം നേതാവ് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ കേസെടുത്ത് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാതെ പൊലീസ്. പാലക്കാട് ശ്രീകൃഷ്ണപുരം പഞ്ചായത്തംഗവും സിപിഎം നേതാവുമായിരുന്ന സി. സുജിത്താണ് ഇപ്പോഴും ഒളിവിൽ തുടരുന്നത്. യുവതിയുടെ പരാതിക്ക് പിന്നാലെ സുജിത്ത് ഒളിവിൽ പോയിരുന്നു. ശ്രീകൃഷ്ണപുരം സ്വദേശിയായ 23 വയസുകാരിയാണ് സുജിത്ത് ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു എന്ന പരാതി നൽകിയത്. സുജിത്തിന്റെ ചാത്തൻ കുന്നിലെ വീട്ടിലും വിവിധ ഇടങ്ങളിലുംവച്ച് പീഡിപ്പിച്ചു എന്നാണ് യുവതി പോലീസിന് നൽകിയ മൊഴി. 2025 മാർച്ച് മുതൽ 2026 മെയ് വരെ പീഡനം നടന്നതായും പരാതിയിൽ പറയുന്നുണ്ട്. പ്രതിയെ പൊലീസ് സംരക്ഷിക്കുന്നതായി ബിജെപി ജില്ല പ്രസിഡൻ്റ് പ്രശാന്ത് ശിവൻ ആരോപിച്ചു. സംഭവത്തിൽ ഇന്ന് ശ്രീകൃഷ്ണപുരത്ത് ബിജെപി പ്രതിഷേധം ഉൾപ്പെടെ നടത്തും.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം നേതാക്കൾക്കെതിരെയും നടപടി വേണമെന്ന് ഇ‍ഡി; കേസിൽ കക്ഷി ചേരും
മൂന്നു ദിവസമായി പുറത്തേക്ക് കണ്ടില്ല, വീട്ടുടമ പൊലീസിനെ വിളിച്ച് വരുത്തി, വാതിൽ തുറന്നപ്പോൾ ദമ്പതികൾ മരിച്ച നിലയിൽ