കൊവിഡ് ബാധിച്ച മലപ്പുറം എസ്പിയുമായി സമ്പര്‍ക്കം, പാലക്കാട് എസ്പിയും നിരീക്ഷണത്തിൽ

Published : Aug 13, 2020, 08:15 PM ISTUpdated : Aug 13, 2020, 08:21 PM IST
കൊവിഡ് ബാധിച്ച മലപ്പുറം എസ്പിയുമായി സമ്പര്‍ക്കം, പാലക്കാട് എസ്പിയും നിരീക്ഷണത്തിൽ

Synopsis

കരിപ്പൂർ വിമാനത്താവളത്തിൽ രക്ഷാപ്രവർത്തനത്തിന് ഇദ്ദേഹവും പോയിരുന്നു. എസ്പിയുടെ ഗൺ മാനും നിരീക്ഷണത്തിലാണ്.

പാലക്കാട്: കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം എസ് പിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിൽ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് പാലക്കാട് എസ്പി ജി ശിവ വിക്രം നിരീക്ഷണത്തിൽ. കരിപ്പൂർ വിമാനത്താവളത്തിൽ രക്ഷാപ്രവർത്തനത്തിന് ഇദ്ദേഹവും പോയിരുന്നു. എസ്പിയുടെ ഗൺ മാനും നിരീക്ഷണത്തിലാണ്. മലപ്പുറം എസ്പി യു. അബ്ദുൾ കരീമിന് ഇന്നാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ചികിത്സക്ക് മഞ്ചേരി മെഡിക്കൽ കോളേജ്ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓഫീസിലെ ജീവനക്കാർ നിരീക്ഷണത്തിലാണ്. അതേ സമയം കോഴിക്കോട് മീഞ്ചന്ത ഫയർ സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും കരിപ്പൂർ വിമാനാപകട രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരാണ്. 

മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും കൊവിഡ്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സംസ്ഥാനത്ത് ഇന്ന് 1564 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 1380 ഉം സമ്പർക്ക രോഗികളാണ്. കൂടുതൽ കൊവിഡ് രോഗികളുള്ള തിരുവനന്തപുരത്ത് പുതിയ രോഗികളുടെ എണ്ണം 400 കടന്നു. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇന്നത്തേത്. 88.23 ശതമാനമാണ് സമ്പർക്കത്തോത്. സംസ്ഥാനത്താകെ 98 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 15 ആരോഗ്യപ്രവർത്തകർക്കും ഇന്നും രോഗം ബാധിച്ചു. ഓഗസ്റ്റിൽ ഒരു ദിവസം ഒഴികെ ബാക്കി 12 ദിവസവും ആയിരത്തിന് മുകളിലാണ് രോഗികൾ. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് അതിതീവ്രവ്യാപനമെന്നാണ് മുന്നറിയിപ്പ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാജ്യത്ത് ഇതാദ്യം, സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; ദുർഗയ്ക്ക് ഹൃദയം നൽകി ഷിബു, ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതർ
ഉത്സവങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും ആന എഴുന്നള്ളിപ്പ്: കര്‍ശന നിര്‍ദേശങ്ങള്‍ നിലവില്‍ വന്നു