Asianet News MalayalamAsianet News Malayalam

മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും കൊവിഡ്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇദ്ദേഹത്തെ ചികിത്സക്ക് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓഫീസിലെ ജീവനക്കാർ നിരീക്ഷണത്തിലാണ്. 

malappuram sp covid positive
Author
Malappuram, First Published Aug 13, 2020, 7:21 PM IST

മലപ്പുറം: മലപ്പുറത്ത് കൂടുതൽ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 202 പേര്‍ക്കാണ്  ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 180 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മലപ്പുറം എസ്പി യു. അബ്ദുൾ കരീമിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ ചികിത്സക്ക് മഞ്ചേരി മെഡിക്കൽ കോളേജ്ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓഫീസിലെ ജീവനക്കാർ നിരീക്ഷണത്തിലാണ്. അതേസമയം കോഴിക്കോട് മീഞ്ചന്ത ഫയർ സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഫയർ സ്റ്റേഷനിലെ 26 പേർ നിരീക്ഷണത്തിലാണ്. 

സംസ്ഥാനത്ത് ഇന്ന് 1564 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 1380 ഉം സമ്പർക്ക രോഗികളാണ്. കൂടുതൽ കൊവിഡ് രോഗികളുള്ള തിരുവനന്തപുരത്ത് പുതിയ രോഗികളുടെ എണ്ണം 400 കടന്നു. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇന്നത്തേത്. 88.23 ശതമാനമാണ് സമ്പർക്കത്തോത്. സംസ്ഥാനത്താകെ 98 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 15 ആരോഗ്യപ്രവർത്തകർക്കും ഇന്നും രോഗം ബാധിച്ചു. ഓഗസ്റ്റിൽ ഒരു ദിവസം ഒഴികെ ബാക്കി 12 ദിവസവും ആയിരത്തിന് മുകളിലാണ് രോഗികൾ. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് അതിതീവ്രവ്യാപനമെന്നാണ് മുന്നറിയിപ്പ്. 

Follow Us:
Download App:
  • android
  • ios